വള്ളക്കടവ്: ആഗസ്റ്റ് 20 ലോകകൊതുക് ദിനം, തലസ്ഥാനജില്ലയില്‍ കൊതുകുണ്ടാക്കുന്ന രോഗങ്ങള്‍ വര്‍ഷം തോറും കൂടുന്നു. കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലയില്‍ പൂർണ പരാജയം. കൊതുകിെൻറ ആവാസകേന്ദ്രമാണ് ഒഴുക്ക് നിലച്ച പാർവതിപുത്തനാര്‍. 1897ല്‍ ഇന്ത്യന്‍ ഡോക്ടറായിരുന്ന റൊണാള്‍ഡ്റോസ് മലേറിയ പരത്തുന്ന പെണ്‍കൊതുകിനെ കണ്ടുപിടിച്ചു. അതിെൻറ ഓർമക്കായാണ് ലോക കൊതുക്ദിനം ആചരിക്കുന്നത്. നാലുവര്‍ഷത്തില്‍ കൊതുകുജന്യരോഗബാധിതരുടെ എണ്ണത്തില്‍ തലസ്ഥാനത്ത് മാത്രം വന്‍വർധന ഉണ്ടായിരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇൗ വര്‍ഷം ജൂണ്‍ വരെ മാത്രം 4879 പേരാണ് ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയത്. 2011ൽ ഇതിെൻറ കണക്ക് 865 ആയിരുന്നു. ഇതുപോലെ ചികുന്‍ഗുനിയയും മലേറിയയും മറ്റ് കൊതുകുജന്യ രോഗങ്ങള്‍ പിടിപെട്ടവരുടെ എണ്ണത്തിലും വന്‍വർധനയാണ് ഉണ്ടായിരുന്നത്. കൊതുകുജന്യരോഗങ്ങള്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വർധന ഉണ്ടാകുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള കൊതുകുനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും രംഗത്ത് ഇറങ്ങുമെങ്കിലും കണ്‍മുന്നില്‍ നിറഞ്ഞ് നില്‍ക്കുന്ന കൊതുകുകളുടെ ആവാസകേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടിെല്ലന്നതാണ് യാഥാർഥ്യം. പാർവതിപുത്തനാറില്‍ ആഫ്രിക്കന്‍പായലും കുളവാഴയും വളര്‍ന്ന് കൊതുക് മുട്ടയിട്ട് പെരുകി ഇരുകരകളിലും താമസിക്കുന്നവര്‍ ദിനംതോറും രോഗങ്ങളുടെ പിടിയിലമരുന്ന അവസ്ഥയാണ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ജെനുസിലെ ഈജിപ്തി, അല്‍ബോപിക്ടസ് എന്നയിനം പെണ്കൊതുകിെൻറയും മലേറിയ പരത്തുന്ന അനോഫിലിസ് ജെനുസില്‍ പെടുന്ന ചിലയിനം പെണ്കൊതുകിെൻറയും വളര്‍ച്ച പാര്‍വതിപുത്തനാറില്‍ വളരെ കൂടുതലാെണന്നും സെൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിെൻറ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ കൊതുകിെൻറ വളര്‍ച്ചയെ അടിയന്തരമായി ഇല്ലാതാക്കിയിെല്ലങ്കില്‍ കൊതുകുജന്യരോഗങ്ങള്‍ വ്യാപകമാകുമെന്ന മുന്നറിയിപ്പ് നല്‍കിയെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. പുറമേ, തീരദേശത്ത് ആഴം കുറഞ്ഞ കിണറുകളില്‍കൊതുക് മുട്ടയിട്ട് പെരുകുന്നത് തടയാനായി കൂത്താടികളെ ഭക്ഷിക്കുന്ന ചെറുമത്സ്യങ്ങളെ കിണറുകളില്‍ നിക്ഷേപിക്കാന്‍ ആവശ്യമായ പദ്ധതി നഗരസഭ പ്രഖ്യാപിെച്ചങ്കിലും പദ്ധതി ഫയലില്‍ ഉറങ്ങുന്നു. പാർവതിപുത്തനാര്‍ സംരക്ഷണത്തിനായി നാലേകാല്‍ കോടിയാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മാലിന്യമെല്ലാം മാറ്റി വൃത്തിയാക്കാനെന്ന് പറഞ്ഞ്് പ്രഖ്യാപിച്ച പദ്ധതിയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്നത്. ഒരോ പ്രഖ്യാപനം വരുമ്പോഴും ഉദ്യോഗസ്ഥ തലത്തില്‍ ഉന്നതരുടെ കീശ വീര്‍ക്കുന്നതല്ലാതെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്തതു കാരണം പുത്തനാര്‍ കൊതുകിെൻറ ആവാസകേന്ദ്രമായി മാറി പകര്‍ച്ചവ്യാധികള്‍ വിതക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.