ക്ഷീരകർഷക അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ ക്ഷീരകർഷക അവാർഡുകൾ പ്രഖ്യാപിച്ചു. തൊടുപുഴ കുടയത്തൂർ സ്വദേശി അലോഷി ജോസഫാണ് മികച്ച ക്ഷീരകർഷകൻ. വ്യവസായാടിസ്ഥാനത്തിലെ മികച്ച െഡയറി ഫാമിനുള്ള ക്ഷീരശ്രീ ആലപ്പുഴ തിരുവണ്ടൂർ സ്വദേശി അനിൽകുമാർ ടി.വിയും മികച്ച സമ്മിശ്ര കർഷക പുരസ്കാരം നൂറനാട് സ്വദേശി സരസമ്മ കെ.ജിയും അർഹരായി. ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് നൽകുകയെന്ന് മന്ത്രി കെ. രാജു വാർത്തസമ്മേളനത്തിൽ അറിയിച്ചു. മികച്ച കോഴി കർഷനായി കോഴിക്കോട് തിരുവമ്പാടി മലബാർ എഗ്ഗർ നഴ്സറി നടത്തുന്ന വിൽസൺ മാത്യുവിനെയും വനിത സംരംഭകയായി കോട്ടയം തലയോലപ്പറമ്പ് സ്വദേശിനി ആഷ്ലി ജോണിനെയും യുവകർഷകനായി മുണ്ടക്കയം പുലിക്കുന്ന് സ്വദേശി സോജൻ ജോർജിനെയും തെരെഞ്ഞടുത്തു. 50000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഇൗവിഭാഗത്തിലെ അവാർഡുകൾ. ജന്തുക്ഷേമ അവാർഡ് എറണാകുളം തൃപ്പൂണിത്തുറ ജോൺ വി. ജോണിനാണ്. 30000 രൂപയും ഫലകവുമാണ് അവാർഡ്. ചൊവ്വാഴ്ച ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും. കൊല്ലം ജില്ലയിലെ കുരിയോട്ടുമല ഹൈടെക് െഡയറി ഫാം ശനിയാഴ്ച മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. 240 പശുക്കളെ പാർപ്പിക്കാൻ സൗകര്യമുള്ള ഫാമിലെ പാൽ ഉൽപാദനം 1000ത്തിനിന്ന് 5000 ലിറ്ററായി വർധിപ്പിക്കും. 20 കോടി രൂപയാണ് ചെലവ്. വെറ്ററിനറി സർവകലാശാലയുമായി ചേർന്ന് ഇവിടെ ഇക്കൊല്ലം സംരംഭകത്വ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.