വിഷവാതകം ശ്വസിച്ച് ആറ് പേർ ആശുപത്രിയിൽ

വേളി: ഇംഗ്ലീഷ്-ഇന്ത‍്യ ക്ലേ കമ്പനിയിൽ നിന്നുള്ള . വേളിയിലെ ഇംഗ്ലീഷ്-ഇന്ത‍്യ ക്ലേ കമ്പനിയിൽ കറുത്തചെളിയെ വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സോഡിയം െെഹഡ്രേസ് സൾഫേറ്റിൽ എന്ന രാസപദാർഥത്തിൽ വെള്ളം ഇറങ്ങിയതിനെ തുടർന്നാണ് ഇത് വിഷവാതകമായി മാറിയത്. ഇത് ശ്വസിച്ച ആറ് കരാർ ജീവനക്കാർക്കാണ് ശ്വാസതടസ്സം നേരിട്ടത്. ഉടൻ കമ്പനി അധികൃതർ ഇവരെ സമീപത്തെ സ്വകാര‍്യ ആശുപത്രിയിൽ എത്തിച്ചു. സംഭവം അറിഞ്ഞ് ചാക്കയിൽനിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും കമ്പനി ജീവനക്കാർ തന്നെ ഇതിനെ നിർവീര‍്യമാക്കി. വെള്ളിയാഴ്ച രാവിലെ 10ഒാടെയാണ് സംഭവം. വെള്ളം വീഴാതെ ഉറപ്പുള്ള ഗോഡൗണുകളിൽ സൂക്ഷിക്കേണ്ട െെഹഡ്രേസ് കമ്പനിക്കുള്ളിൽ തുറന്ന സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. ഇതിലേക്ക് മഴ പെഴ്തിറങ്ങിയതോടെയാണ് െെഹഡ്രേസിൽ രാസപ്രക്രിയ നടന്ന് വിഷവാതകമായി മാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.