ഗ്രാമീണ ഗ്രന്ഥശാലകളെയും യൂത്ത് ക്ലബുകളെയും ജനമൈത്രി പൊലീസിെൻറ ഭാഗമാക്കും ^ഡി.ജി.പി

ഗ്രാമീണ ഗ്രന്ഥശാലകളെയും യൂത്ത് ക്ലബുകളെയും ജനമൈത്രി പൊലീസി​െൻറ ഭാഗമാക്കും -ഡി.ജി.പി *പൂഴനാട് ഭാവന ഗ്രന്ഥശാലയെ സ്റ്റുഡൻറ്സ് പൊലീസി​െൻറയും ജനമൈത്രിയുടെയും റഫറൻസ് ഗ്രന്ഥശാലയാക്കും കാട്ടാക്കട: -പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാലയെ സ്റ്റുഡൻസ് പൊലീസി​െൻറയും ജനമൈത്രിയുടെയും റഫറൻസ് ഗ്രന്ഥശാലയാക്കി മാറ്റാൻ നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്‌കാരിക കേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശേഖരങ്ങൾ വിശദമായി പരിശോധിച്ച അദ്ദേഹം ഭാരവാഹികളോട് പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഇവിടെ വളരെയധികം പുസ്തകങ്ങൾ കണ്ടതിൽ സന്തോഷമുണ്ട്. ഇത് ജനങ്ങളിൽ ആവേശംനിറയ്ക്കും. ഏറ്റവും നല്ല ശീലമാണ് വായന. വായനയുടെ സുഖം എല്ലാവർക്കും ലഭിക്കട്ടെ എന്ന് അദ്ദേഹം സന്ദർശക ബുക്കിൽ കുറിച്ചു. ഭാവനയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വായിക്കാൻ ആളുകൾ മടിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. പണ്ടൊക്കെ ഒരുപാട് പുസ്തകങ്ങൾ ആളുകൾ വായിച്ചിരുന്നു. ഇപ്പോൾ എല്ലാം ഇൻറർനെറ്റിൽ ആയി. പക്ഷേ പുസ്തകം കൈയിലെടുത്തു വായിക്കുന്നസുഖം അതിനു ലഭിക്കില്ല. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ഭാവനയെയും ജനമൈത്രിയുടെ ഭാഗമാക്കും. ഗ്രാമീണഗ്രന്ഥശാലകളെയും യൂത്ത് ക്ലബുകളെയും ഇത്തരം പ്രവർത്തങ്ങളിൽ പങ്കാളികളാക്കുന്നതിനെക്കുറിച്ച് ആലോചിക്കും -ഡി.ജി.പി പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോഓഡിനേറ്റർ അലിസാബ്രിൻ, രാജീവ് രാമചന്ദ്രൻ ആദർശ്, ഭാവന ഭാരവാഹികളായ മണിദാസ്, വിപിൻ വി.എസ്, സതികുമാർ, വനിത വേദി ഭാരവാഹികളായ സീനത്ത് മുജീബ്, സന്ധ്യ, ജയകുമാരി, സുധ, സ്മിത, സബിത മോഹൻദാസ്, സിധിൻ തുളസി, അലക്സ് തുടങ്ങിയവർ ചേർന്ന് ഡി.ജി.പിയെ സ്വീകരിച്ചു. ഭാവന മുൻ പ്രസിഡൻറ് പൂഴനാട് ഗോപൻ ഡി.ജി.പിക്ക് ഉപഹാരംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.