സർക്കാർ ജനങ്ങൾക്കൊപ്പം, രോഗികളെ കഷ്​ടപ്പെടുത്തരുത് ^-മുഖ്യമന്ത്രി

സർക്കാർ ജനങ്ങൾക്കൊപ്പം, രോഗികളെ കഷ്ടപ്പെടുത്തരുത് -മുഖ്യമന്ത്രി വർക്കല: ജനങ്ങളോട് പറഞ്ഞതെല്ലാം പ്രാവർത്തികമാക്കുകയാണ് എൽ.ഡി.എഫ് സർക്കാറെന്നും അതുകൊണ്ടുതന്നെ ഈ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന ആർദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വർക്കല ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ ചേരാത്ത ചില പ്രവണതകൾ കണ്ടുവരുന്നുണ്ട്. അത് ശരിയല്ല. രോഗികളെ കഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഏതു പ്രശ്നവും കേൾക്കാനും ചർച്ച ചെയ്യാനും സർക്കാർ തയാറാണ്. എന്നാൽ ദുർവാശിയുമായി വന്നാൽ അത് നടക്കില്ല. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കുകയെന്നതും കുടുംബാരോഗ്യ കേന്ദ്രമെന്നത് കുടുംബ ഡോക്ടറുടെ സേവനമെന്നപോലെ പ്രാവർത്തികമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി പ്രാഥമികാരോഗ്യങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റവും സാധ്യമാക്കണം--മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ. വി. ജോയി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ബി.പി. മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. യൂസുഫ്, ചെമ്മരുതി പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച്. സലീം, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അസീം ഹുസൈൻ, സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത ആർ.എൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.