കുണ്ടറ: കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക സർക്കാറിെൻറ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുണ്ടറ അലിൻഡിെൻറ പുനരുദ്ധാരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വോൾട്ട ഇംപെക്സിെൻറ ചെയർമാൻ എം.എസ്.ആർ.വി.പ്രസാദ് പല വ്യവസായങ്ങളും കുണ്ടറ യൂനിറ്റിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് പറഞ്ഞു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷതവഹിച്ചു. മന്ത്രി എ.സി. മൊയ്തീൻ സ്വിച്ച് ഓൺകർമം നിർവഹിച്ചു. മന്ത്രി എം.എം. മണി പുതുക്കിപ്പണിത ഓഫിസിെൻറ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഓർമക്കായി മന്ത്രി കെ. രാജു ചന്ദനമരം നട്ടു. എം.പിമാരായ എൻ.കെ. േപ്രമചന്ദ്രൻ, കെ. സോമപ്രസാദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ, കലക്ടർ ടി. മിത്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, കുണ്ടറ പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ, സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, പി. രാജേന്ദ്രൻ, എസ്.എൽ. സജികുമാർ, കെ. രാജശേഖരൻ, റുഡോൾഫസ് ആൻറണി, ആർ. ശ്രീകുമാർ, പ്രശാന്ത് സോമാനി, എം.എസ്.ആർ.വി.പ്രസാദ്, ബി. രാജീവ് എന്നിവർ സംസാരിച്ചു. 'മാവേലിയെത്തുമ്പോൾ അലിൻഡ് പ്രവർത്തന നിരതമാകും' കുണ്ടറ: ഈ ഓണത്തിന് മാവേലി എത്തുമ്പോൾ കുണ്ടറ അലിൻഡ് സജീവ പ്രവർത്തനത്തിലാവുന്നത് അദ്ദേഹത്തിന് കാണാൻ കഴിയും വിധം ഉൗർജിതപ്പെടുത്തുമെന്ന് വോൾട്ട ഇംപെക്സ് ഗ്രൂപ് ചെയർമാൻ എം.എസ്.ആർ.വി. പ്രസാദ് യോഗത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുണ്ടറയിൽ റെയിൽവേക്ക് ആവശ്യമായ സ്വിച്ച് ഗിയറുകളും മെേട്രാ റെയിലിന് ആവശ്യമായ ട്രാൻസ്ഫോർമറുകളും ഐ.എസ്.ആർ.ഒക്ക് ആവശ്യമായ ഉപകരണങ്ങളും ഇവിടെ നിർമിക്കാൻ കഴിയും. വോൾട്ടാസിെൻറ ആസ്േട്രലിയയിൽ നിർമിക്കുന്ന ഉപകരണങ്ങളും ഭാവിയിൽ കുണ്ടറയിൽ നിർമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.