കൊട്ടാരക്കര: കെ.എസ്.യു കൊല്ലം ജില്ല ജനറൽ സെക്രട്ടറി എം.ജെ. യഥു കൃഷ്ണനെ ആക്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റൂറൽ എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു. പത്തനാപുരത്തെ സി.പി.എം ഒാഫിസാണ് പൊലീസിനെ നയിക്കുന്നതെന്നും പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ, ഡി.സി.സി സെക്രട്ടറിമാരായ ബ്രിജേഷ് എബ്രഹാം, പി. ഹരികുമാർ, കെ.എസ്.യു നേതാക്കളായ അനീഷ് ഖാൻ, അഖിൽ മൊട്ട കുഴി, പവിജാ പത്മൻ, അജു ജോർജ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ സ്മൃതിസംഗമം കുളത്തൂപ്പുഴ: ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ കുളത്തൂപ്പുഴ മേഖലയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് കുളത്തൂപ്പുഴയിൽ സ്വാതന്ത്ര്യ സ്മൃതിസംഗമം സംഘടിപ്പിച്ചു. മാര്‍ക്കറ്റ് ജങ്ഷനില്‍ ഒരുക്കിയ ശഹീദ് വക്കം അബ്ദുല്‍ഖാദര്‍ നഗറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം കുളത്തൂപ്പുഴ ഫാറൂഖിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ എം.ഇ.എം. അഷ്റഫ് മൗലവി ഈരാറ്റുപേട്ട ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളായവരില്‍ ആയിരക്കണക്കിന് മുസ്ലിം ധീരന്മാരുണ്ടെന്നത് നാം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മേഖല പ്രസിഡൻറ് മുഹമ്മദ് നിഷാദ് റഷാദി അധ്യക്ഷതവഹിച്ചു. ഹാഫിള് അബ്ദുല്‍ ഖാസിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. കുളത്തൂപ്പുഴ അഷ്റഫ് മൗലവി, ജാഫര്‍ഹാജി, കുളത്തൂപ്പുഴ സലീം, ഹുസൈന്‍ റഷാദി, നസീര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി കുളത്തൂപ്പുഴ ടൗണില്‍ പ്രകടനവും സംഘടിപ്പിച്ചു. -------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.