എണ്ണച്ചായത്തിൽ ഗാന്ധി ചിത്രം ഒരുങ്ങി

ചവറ: രാജ്യം 70ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ വിദ്യാലയ ചുമരിൽ കുട്ടികൾക്ക് പ്രചോദനം പകരാൻ രാഷ്ട്രപിതാവി​െൻറ ഛായാചിത്രമുണ്ടാകും. ചവറ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് എണ്ണച്ചായത്തിൽ ജീവൻ തുടിക്കുന്ന ഗാന്ധി ചിത്രം വരച്ചത് ചിത്രകലാ അധ്യാപകനായ സനിൽ ലാലാണ്. ഹയർ സെക്കൻഡറി വിഭാഗത്തിനായി നിർമിച്ച ശതാബ്ദി സ്മാരക കെട്ടിടത്തിൽ സ്ഥാപിക്കാനാണ് നാലടി നീളവും രണ്ടരയടി വീതിയിമുള്ള ഫ്രെയിമിൽ ചർക്കയിൽ നൂൽ നൂൽക്കുന്ന ഗാന്ധിചിത്രം വരച്ചത്. വിൻസൺ ആൻഡ് ന്യൂട്ടൻ എന്ന വിദേശ എണ്ണച്ചായമാണ് ഉപയോഗിച്ചിരിക്കുന്നത്. സനിൽ സ്കൂളിലേക്ക് വരച്ചുനൽകുന്ന രണ്ടാമത്തെ ഗാന്ധി ചിത്രമാണിത്. ഒ.എൻ.വിയുടെ ചിത്രവും ഇദ്ദേഹം നേരത്തേ സ്കൂളിന് സമ്മാനിച്ചിരുന്നു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷൈലയുടെ നിർദേശപ്രകാരം പൂർത്തിയാക്കിയ ചിത്രം സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ സ്ഥാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.