യുവാവിനെ വീട്ടമ്മ വെട്ടിപ്പരിക്കേൽപിച്ചു

ചവറ: വീട്ടിൽ അതിക്രമിച്ചുകടന്ന . ചവറ ഭരണിക്കാവ് കൊച്ചുവീട്ടിൽ കോളനിയിൽ സുധി(25)ക്കാണ് വാക്കത്തികൊണ്ടുള്ള അക്രമത്തിൽ തലക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. വീട്ടമ്മയുടെ ഭർത്താവ് മദ്യപിച്ച് സമീപത്തെ സുധിയുടെ വീട്ടിലെത്തി രാത്രിയിൽ വഴക്കുണ്ടാക്കിയത്രേ. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റവും നടന്നു. ഇതിനിടയിലെത്തിയ സുധി സംഭവം ചോദ്യംചെയ്യുന്നതിനിടയിലാണ് വീട്ടമ്മ വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. തലയുടെ പിൻഭാഗത്ത് പരിക്കേറ്റ സുധിയെ സമീപവാസികൾ ജില്ല ആശുപത്രിയിലെത്തിച്ചു. നാല് തുന്നലുണ്ട്. സംഭവമറിഞ്ഞ് രാത്രി തന്നെ സ്ഥലെത്തത്തിയ പൊലീസ് വീട്ടമ്മയുടെ ഭർത്താവിനെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്തു. ഇരുവീട്ടുകാരും ചവറ പൊലീസിൽ പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.