ചവറ: വർഷങ്ങളായി കിടക്കവിട്ട് എഴുന്നേൽക്കാനാകാത്ത രോഗികളുള്ള കുടുംബങ്ങളിൽ ആശ്വാസമെത്തിച്ച് കെ.എം.എം.എൽ സ്നേഹാമൃതം പദ്ധതി. ഒരുവർഷത്തേക്ക് എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് പന്മന പഞ്ചായത്തിലെ 17 കുടുംബങ്ങൾക്കാണ്. നിരവധി അപേക്ഷകളിൽനിന്ന് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളിലാണ് കമ്പനിയുടെ സ്നേഹാമൃതം എത്തിച്ചേരുന്നത്. എല്ലാമാസവും ഒന്നുമുതൽ അഞ്ചുവരെയുള്ള തീയതികളിൽ ഒരു കുടുംബത്തിന് 750 രൂപ ചെലവ് വരുന്ന ഭക്ഷ്യധാന്യങ്ങൾ കമ്പനി സൊസൈറ്റി വഴിയാണ് നൽകുന്നത്. കെ.എം.എം.എൽ എം.ഡി റോയി കുര്യൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സംഘടിത സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി പത്ത് മാസക്കാലയളവിൽ രണ്ടുകോടി കമ്പനി ചെലവഴിച്ചതായി എം.ഡി പറഞ്ഞു. ജനറൽ മാനേജർ അജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് തലവൻ കെ. രാഘവൻ, വെൽഫെയർ മാനേജർ ഉണ്ണികൃഷ്ണപിള്ള, പബ്ലിക് റിലേഷൻസ് മാനേജർ അനിൽ മുഹമ്മദ്, ചവറ സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ഹസൻ പെരുങ്കുഴി, രേശ്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.