പണാപഹരണക്കുറ്റം ചുമത്തി പൊലീസ് പീഡിപ്പിക്കുന്ന​തായി പരാതി

അഞ്ചൽ: ജ്യോതിഷാലയം നടത്തുന്നയാളിനെ . അഞ്ചൽ ആർ.ഒ ജങ്ഷനിൽ ജ്യോതിഷാലയം നടത്തുന്ന ആലഞ്ചേരി അഞ്ജനഭവനിൽ വി. രാജശേഖരനാണ് പുനലൂർ ഡിവൈ.എസ്.പിക്ക് പരാതിനൽകിയത്. ഇളമാട് സ്വദേശിനിയായ സ്ത്രീ നൽകിയ പരാതിയെത്തുടർന്ന് രാജശേഖരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഭാര്യയെയും പ്ലസ് വണ്ണിന് പഠിക്കുന്ന മകളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി രാത്രി ഏഴുവരെ നിർത്തുകയും കുറ്റംസമ്മതിക്കാൻ സമ്മർദം ചെലുത്തുകയുമുണ്ടായതായും ഡിവൈ.എസ്.പിക്ക് രാജശേഖരൻ നൽകിയ പരാതിയിൽ പറയുന്നു. അന്യായമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചതിനെത്തുടർന്നുണ്ടായ സംഘർഷംമൂലം മകൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല. സംഭവം ത​െൻറ തൊഴിലിനെ പ്രതികൂലമായി ബാധിച്ചുവെന്നും പൊലീസ് നടത്തുന്ന പീഡനം അവസാനിപ്പിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.