ബൈക്കപകടത്തിൽപ്പെട്ടവരെ എം.പി ആശുപ​ത്രിയിലെത്തിച്ചു

കടയ്ക്കൽ: ബൈക്ക് അപകടത്തിൽപ്പെട്ടവരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി ആശുപത്രിയിലെത്തിച്ചു. കടയ്ക്കലിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. കടയ്ക്കൽ-മടത്തറ റോഡിൽ പാങ്ങലുകാട് ആമ്പാടിമുക്കിന് സമീപമായിരുന്നു അപകടം. ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേൽക്കുകയായിരുന്നു. ചിതറയിൽ പരിപാടിയിൽ പെങ്കടുത്തശേഷം കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു എം.പി. കടയ്ക്കൽ പൊലീസിലും ഫയർ സ്റ്റേഷനിലും വിവരമറിയിച്ചശേഷം അദ്ദേഹത്തി​െൻറ വാഹനത്തിൽ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ െഎരക്കുഴി കണ്ണൻകോട് ബിജി വിലാസത്തിൽ പ്രദീപ് (30), കണ്ണൻകോട്ട് വീട്ടിൽ ബിജു (25), കല്ലറ മുതുവിള നിറക്കൂട്ടിൽ അഭിമന്യൂ (18), മുതുവിള പറപ്പിൽ ഗംഗാലക്ഷ്മിയിൽ അരവിന്ദ് (20) എന്നിവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുകയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തതിനു ശേഷമാണ് എം.പി കൊല്ലത്തേക്ക് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.