പാലോട്: . മാലിന്യങ്ങളുടെ തടസ്സമില്ലാതെ പുഴയൊഴുകും. നദിയുടെ സംരക്ഷണാർഥമാണ് വാമനപുരം ഹരിതമണ്ഡലം പദ്ധതിക്ക് തുടക്കമാകുന്നത്. നന്ദിയോട് പഞ്ചായത്ത്, സെൻറർ ഫോർ എൻവയോൺമെൻറ് ആൻഡ് ഡെവലപ്മെൻറ് (സി.ഇ.ഡി), കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ എന്നിവയുടെ നേതൃത്വത്തിൽ മുളകളും നാട്ടുമരങ്ങളും തീരങ്ങളിൽ െവച്ചുപിടിപ്പിക്കും. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നന്ദിയോട് പഞ്ചായത്തിലെ മണ്ണൂർകടവിൽ നാട്ടുമാവിെൻറ തൈ നട്ട് ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. വാമനപുരം നദി തീരങ്ങളിലും പോഷകനദിയായ ചിറ്റാറിെൻറ തീരത്തും മരത്തൈകൾ നട്ടുപിടിപ്പിക്കും. വയണ, നാട്ടുമാവ്, വിവിധയിനം മുളകൾ, ഈറ്റ, മാങ്കോസ്റ്റിൻ, കുടംപുളി എന്നിയുടെ തൈകളാണ് നടുന്നത്. നദി കടന്നുപോകുന്ന ഇരുപത്തിയെട്ടോളം പഞ്ചായത്തുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ഈ തൈകൾ വളരും. നടീലിെൻറ തുടക്കത്തിൽ വളർച്ചയെ പരിപാലിക്കാനും പദ്ധതിയുണ്ട്. ഒരുപുഴ ആരോഗ്യം വീണ്ടെടുക്കുമ്പോൾ ശാസ്ത്രസാഹിത്യ പരിഷത്തും സ്കൂൾ,- കോളജ് വിദ്യാർഥികളും ഗ്രന്ഥശാലാ പ്രവർത്തകരും സന്നദ്ധ സംഘടനകളുമെല്ലാം പദ്ധതിയുടെ വിജയത്തിനായി സഹകരണത്തോടെ കൈകൾ കോർക്കും. ഹരിത മണ്ഡലം പദ്ധതിയുടെ ഭാഗമായി കുടിവെള്ള സംരക്ഷണം, പുഴസംരക്ഷണം, ശുചിത്വസംരക്ഷണം എന്നിവ പ്രയോജനപ്പെടുത്തുന്ന പദ്ധതി ആസൂത്രണങ്ങൾ വിഭാവനം ചെയ്യാനാണ് ഗ്രാമപഞ്ചായത്തുകളും ലക്ഷ്യമിടുന്നത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ഇ.ഡി പ്രോഗ്രാം ഓഫിസർ ഡോ. സാബു സ്വാഗതം പറഞ്ഞു. ബ്രദേഴ്സ് ഹോസ്പിറ്റൽ എം.ഡി അൻസാരിയെ നന്ദിയോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.ആർ. പ്രസാദ് ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം. ഉദയകുമാർ, കെ. ചന്ദ്രൻ, നന്ദിയോട് സതീശൻ, ജെ.എൻ.ടി ബി.ജി.ആർ.ഐ ഡയറക്ടർ ഡോ. പാണ്ഡുരംഗൻ, പി.എസ്. പ്രഭു, ജി.എസ്. ഷാബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.