'തൊഴിലുറപ്പുകാർക്ക് 3000 രൂപ ബോണസ് നൽകണം'---------------------------------

കൊട്ടാരക്കര: തൊഴിലുറപ്പ് തൊഴിലാളികൾക്ക് 3000 രൂപ ബോണസ് അലവൻസ് നൽകണമെന്ന് ഐ.എൻ.ടി.യുസി ജില്ല പ്രസിഡൻറ് എൻ. അഴകേശൻ. കൊട്ടാരക്കര, പത്തനാപുരം റീജനൽ കമ്മിറ്റികളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജനൽ പ്രസിഡൻറ് വി. ഫിലിപ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ, അയത്തിൽ തങ്കപ്പൻ, കാഞ്ഞിരംവിള അജയകുമാർ, റെജിമോൻ വർഗീസ്, കലയപുരം ശിവൻപിള്ള, നടുക്കുന്നിൽ നൗഷാദ്, മൈലം ഗണേഷ്, ദിനേശ് മംഗലശേരി, വി.ഡി. സുദർശനൻ, ഗോപിക റാണി, ശകുന്തള, താമരക്കുടി വിജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.