തിരുവനന്തപുരം: അക്രമരാഷ്ട്രീയം നടത്തുന്ന സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെ ഫേസ്ബുക്കിൽ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി. ബി.ജെ.പിക്ക് പുതിയ അവസരങ്ങള്‍ ഉണ്ടാക്കാൻ സി.പി.എം വഴിയൊരുക്കി കൊടുക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം കേരളത്തിനെതിരെ ദേശീയമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളെ മലയാളികൾ ഒറ്റക്കെട്ടായി നേരിടുമെന്നും ഉറപ്പുനല്‍കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കേരളത്തിൽ എത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സോമാലിയയെന്നാണ് വിളിച്ചത്. ഇപ്പോള്‍ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട നാടാണ് കേരളമെന്ന് വിശേഷിപ്പിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ വര്‍ഗീയ ധ്രുവീകരണവും അക്രമ രാഷ്ര്ടീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാന്‍ അവര്‍ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് കേരളത്തിനെതിരെ കുപ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനു ശേഷം കേരളത്തില്‍ നുഴഞ്ഞുകയറ്റത്തിന് ബി.ജെ.പി അവസരം കാത്തിരിക്കുേമ്പാഴാണ് സി.പി.എം അവരെ അങ്ങോട്ടുപോയി ക്ഷണിച്ചുവരുത്തി ധാരാളം അവസരങ്ങള്‍ കൊടുത്തത്. കേരളത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ തക്കം പാര്‍ത്തിരുന്ന ബി.ജെ.പിക്ക് സി.പി.എം ചുവന്ന പരവതാനി വിരിച്ചുകൊടുത്തു. ഒരു വര്‍ഷം മുമ്പുവരെ ദേശീയമാധ്യമങ്ങള്‍ കേരളത്തിെൻറ നേട്ടങ്ങള്‍ പ്രചരിപ്പിച്ചിരുെന്നങ്കിൽ ഇപ്പോള്‍ നമ്മുടെ ഖജനാവില്‍നിന്ന് പണമിറക്കി ദേശീയതലത്തില്‍ പി.ആര്‍ ചെയ്യേണ്ട അവസ്ഥയില്‍ എത്തി. 'ദൈവത്തിെൻറ സ്വന്തം നാട്' എന്നത് വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിെൻറ അടയാളമാണത്. എന്നാല്‍, കേരളത്തെ താഴ്ത്തിക്കെട്ടാന്‍ കേന്ദ്ര-സംസ്ഥാന ഭരണകക്ഷികള്‍ തമ്മില്‍ ഇന്ന് മത്സരിക്കുന്നത് കാണുമ്പോള്‍ നമുക്കെല്ലാം ദുഃഖമാണ് തോന്നുന്നതെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.