റസാലനും പ്രസന്നയും 'ശാന്തിയുടെതീരത്ത്'

തിരുവനന്തപുരം: സഹോദരങ്ങളായ റസാല​െൻറയും പ്രസന്നയുടെയും സംരക്ഷണച്ചുമതല നന്മ ചാരിറ്റബിൾ ട്രസ്റ്റി​െൻറ കീഴിലുള്ള ശാന്തിതീരം അഭയകേന്ദ്രം ഏറ്റെടുത്തു. റസാലന് പൂർണമായി കാഴ്ചശക്തിയില്ല. പ്രസന്ന 85 ശതമാനത്തോളം അന്ധയാണ്. പിതാവ് മര്യാപുരം തോമസും മാതാവ് രാജമ്മയും നേരത്തേ മരിച്ചു. പ്രസന്നക്ക് മക്കളില്ല. റസാലൻ അവിവാഹിതനാണ്. െചങ്കൽ ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൻ ത്രേസ്യാ സെൽവിസ്റ്റർ, കൊച്ചോട്ടുകോണം നാലാം വാർഡ് മെംബർ ആർ. സുപ്രഭ, പാറശ്ശാല പൊലീസ് സബ് ഇൻസ്പെക്ടർ പ്രവീണി​െൻറയും നിർദേശപ്രകാരമാണ് ശാന്തിതാരം ഇരുവരേയും ഏറ്റെടുത്തത്. എസ്.ടി. അപ്പുക്കുട്ടൻ, കാലായിൽ രവീന്ദ്രൻ, ശിവൻ, രാജേന്ദ്രൻ, ശ്രീകുമാർ, സെബാസ്റ്റ്യൻ, വൃന്ദ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.