കൊട്ടാരക്കര: കൗമാരക്കാരെ ലക്ഷ്യമിട്ട് കൊട്ടാരക്കരയില്‍ . ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പരിശീലനവും ഇവര്‍ നല്‍കുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് പിടിയിലായ കൊട്ടാരക്കര പെരുങ്കുളം സ്വദേശി ബിജു നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. പെരുങ്കുളം ഗവ. പി.വി.എച്ച്.എസ്.എസിെൻറ പരിസരത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ഓട്ടോയില്‍ കറങ്ങി നടന്നാണ് ഇയാളുടെ വില്‍പന. കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി എന്‍ജിനീയറിങ് കോളജിെൻറ പരിസരങ്ങളിലും കഞ്ചാവ് മാഫിയയുടെ സാന്നിധ്യമുണ്ട്. കസ്റ്റഡിയിലായവരുടെ ഫോണിലേക്ക് നിരവധി പേരാണ് വിളിച്ചിരുന്നത്. ഇവരിലധികവും വിദ്യാർഥികളായിരുന്നു. പെണ്‍കുട്ടികളും ആവശ്യക്കാരായി വന്നത് പൊലീസിനെ ഞെട്ടിച്ചു. ഇവരെയൊക്കെ തന്ത്രത്തില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തും ഉപദേശിച്ചുമാണ് പൊലീസ് വിട്ടയച്ചത്. ബൈക്കില്‍ യുവാവിനോടൊപ്പം കഞ്ചാവിനായി എത്തിയ കോളജ് വിദ്യാർഥിനിയെ കൊട്ടാരക്കരയില്‍ നാട്ടുകാര്‍ തടഞ്ഞുനിർത്തിയ സംഭവം നടന്നിട്ട് കുറച്ചുകാലമേ ആയിട്ടുള്ളു. കൊട്ടാരക്കര കോളജ് കവലയിലും മീന്‍പിടി പാറയിലുമെല്ലാം വില്‍പനക്കാരുണ്ട്. ഉപഭോക്താക്കളിലേറെയും വിദ്യാർഥികളാണ്. ഇവര്‍ വരുന്ന സമയവും കോഡ് ഭാഷയുമെല്ലാം വിദ്യാർഥികള്‍ക്ക് വ്യത്യസ്തമാണ്. മിഠായി, ശീതള പാനീയങ്ങള്‍, ഗുളികകള്‍ എന്നിവയുടെ രൂപത്തിലും ലഹരി വിറ്റുവരുന്നുണ്ട്. അടുത്ത കാലത്തായി പുനലൂര്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവിെൻറ മൊത്ത വ്യാപാരം നടക്കുന്നത്. നേരത്തേ കഞ്ചാവ് ആന്ധ്രയില്‍ നിന്ന് നേരിട്ടെത്തിയിരുന്നത് ട്രെയിന്‍ പരിശോധന കര്‍ശനമായതിനെ തുടര്‍ന്ന് കുറഞ്ഞു. ഇപ്പോള്‍ തമിഴ്നാട് തെങ്കാശി വഴിയാണ് കഞ്ചാവ് ഇവിടങ്ങളിലേക്ക് എത്തുന്നത്. സ്‌കൂളുകളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പേരിനുമാത്രമായി ഒതുങ്ങുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.