ട്രാൻസ്​ എം​േപ്ലായീസ്​ യൂനിയൻ സമരം; നേതാക്കളെയടക്കം അറസ്​റ്റ്​ ചെയ്​തു

തിരുവനന്തപുരം: പണിമുടക്കിൽ പെങ്കടുത്തതി​െൻറ പേരിലെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ട്രാൻസ് എംേപ്ലായീസ് യൂനിയൻ (എ.െഎ.ടി.യു.സി) നടത്തുന്ന സമരത്തി​െൻറ ഒമ്പതാം ദിവസം സി.പി.െഎ േനതാവ് കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 268 ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റിയ നടപടി ഗതാഗതമന്ത്രിയുടെ അറിവോടെയും ഇടതുപക്ഷ ഗവൺമ​െൻറി​െൻറ നിലപാടി​െൻറയും ഭാഗമാണോയെന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് ഉപരോധ സമരത്തിന് നേതൃത്വം നൽകിയ കെ.പി. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി എം.കെ. രാഹുൽ, വർക്കിങ് പ്രസിഡൻറ് എം. ശിവകുമാർ തുടങ്ങിയ സംസ്ഥാന ഭാരവാഹികളും പ്രവർത്തകരുമടങ്ങിയ മുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ജാമ്യം നൽകി വിട്ടയച്ചവർ നഗരത്തിൽ പ്രകടനം നടത്തി. ഉപരോധത്തിനും സമരത്തിനും സി.പി.െഎ ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ, എ. െഎ.ടി.യു.സി നേതാക്കളായ എം. രാധാകൃഷ്ണൻ നായർ, പട്ടം ശശിധരൻ, കുര്യാത്തി മോഹനൻ, മീനാങ്കൽ കുമാർ, പി.എസ്. ഷെരീഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.