കൊല്ലം: റേഷൻകാർഡ് മുൻഗണനവിഭാഗം ആക്കുന്നതിനും മുൻഗണനയിൽനിന്ന് നീക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ആയിരങ്ങളെത്തുന്ന താലൂക്ക് സപ്ലൈ ഓഫിസിൽ ആകെയുള്ളത് അഞ്ച് ജീവനക്കാർ. താലൂക്ക് സപ്ലൈ ഓഫിസറടക്കമുള്ള ജീവനക്കാർ എല്ലാജോലിയും തീർന്ന് മടങ്ങുന്നതാകെട്ട രാത്രി വൈകിയും. കൊല്ലം താലൂക്കിൽ മാത്രം 423 റേഷൻ കടകളും, 2,50,883 റേഷൻകാർഡ് ഉടകളുമാണുള്ളത്. മുൻഗണന വിഭാഗത്തിൽപെടാൻ നാളിതുവരെ എത്തിയത് 32,000ത്തിലധികം അപേക്ഷകളാണ്. പട്ടികയിൽ പ്രവേശിക്കാൻ വേണ്ടിയുള്ള അപേക്ഷകൾക്ക് കൃത്യമായൊരു തീയതിയും നൽകാത്തതിനാൽ നിത്യേന ആയിരങ്ങളാണ് നിന്നുതിരിയാൻ കഴിയാത്ത ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറുന്നത്. സർക്കാർ ജീവനക്കാർ അടക്കമുള്ളവരുടേതുൾപ്പെടെ രണ്ടായിരത്തിലധികം കാർഡുകളാണ് മുൻഗണനക്രമത്തിൽനിന്ന് നീക്കംചെയ്യാൻ എത്തിയത്. കിട്ടിയ റേഷൻ കാർഡുകളിൽ പൊതുവിഭാഗം എന്ന് സീൽ ചെയ്ത് ഒപ്പിട്ടു നൽകുകയാണ് ചെയ്യുന്നത്. ഇതിനിടെ വിവിധ പഞ്ചായത്തുകളിൽ ഇനിയും റേഷൻകാർഡ് വാങ്ങാത്ത ഏഴായിരത്തോളം കാർഡുടമകളും ഓരോദിവസവും പുതിയ റേഷൻകാർഡ് കൈപ്പറ്റാൻ എത്തുന്നുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.