തിരുവനന്തപുരം: സ്വാതന്ത്ര്യ സമര കാലത്ത് പോലും കാണാത്ത വലിയ ഭീഷണിയാണ് ആർ.എസ്.എസിലൂടെയും മോദി ഇന്ത്യയിലൂടെയും രാജ്യം നേരിടുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. 'ഫാഷിസ്റ്റ് കൊലവിളി, മതേതര ഇന്ത്യ കാവലിരിക്കുക' എന്ന പ്രമേയത്തിൽ കേരള മുസ്ലിം യൂത്ത് ഫെഡറേഷൻ (കെ.എം.വൈ.എഫ്) നടത്തിവന്ന കാമ്പയിെൻറ സമാപനം പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മണിശങ്കർ അയ്യർ. വിഭജനത്തിെൻറ മുറിവുണക്കാൻ ഗാന്ധിജിയും നെഹ്റുവും പണിപ്പെടുമ്പോൾ ആർ.എസ്.എസ് എരിതീയിൽ എണ്ണയൊഴിച്ച് കൊലകളുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് അവർ രാജ്യം ഭരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ്. മതേതര ഇന്ത്യയെ അവർ ഹിന്ദു ഇന്ത്യയാക്കാൻ ശ്രമിക്കുകയാണ്. വടക്കേ ഇന്ത്യയിൽ ജനത്തെ മോദി ഏതാണ്ട് ഭിന്നിപ്പിച്ചുകഴിഞ്ഞു. ഇനി കേരളമാണ് ഉന്നം. അതിന് കേരളീയർ അനുവദിക്കരുതെന്നും ഇൗ ഭീഷണി തടയാൻ ഒന്നിച്ചുനിൽക്കണമെന്നും മണിശങ്കർ അയ്യർ പറഞ്ഞു. കെ.എം.വൈ.എഫ് പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, വി.ടി. ബൽറാം എം.എൽ.എ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, റസാഖ് പാലേരി, പള്ളിക്കൽ തുളസീധരൻ, പാങ്ങോട് കമറുദ്ദീൻ മൗലവി, വർക്കല രാജ്, കടയ്ക്കൽ ജുനൈദ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, എ.വൈ. ഷിജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.