അഞ്ചാലുംമൂട്: വിവാഹാവശ്യത്തിനെന്ന പേരിൽ വാടകക്ക് എടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഒരാൾ കൂടി പിടിയിലായി. ശാസ്താംകോട്ട, മനക്കര കുന്നക്കര വടക്കതിൽ ജയകൃഷ്ണനെ (34) ആണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ കരുനാഗപ്പള്ളി ഇടക്കുളങ്ങര വി.വി നിവാസിൽ സുനിൽബാബു (46) വിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തൃക്കരുവ സ്വദേശി ജയകുമാറിെൻറ കാർ മറ്റൊരാൾ മുഖാന്തരം സുനിൽബാബു വാടകക്ക് എടുത്ത് ജയകൃഷ്ണൻ മുഖേന നാല് ലക്ഷം രൂപക്ക് വിൽപന നടത്തുകയായിരുന്നു. ജയകൃഷ്ണനാണ് കരാർ എഴുതി വാഹനം വിൽപന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പുസ്തക ചർച്ചയും കലാമത്സരങ്ങളും കുണ്ടറ: കേരളപുരം മണ്ഡലം ജങ്ഷൻ മംഗളോദയം ഗ്രന്ഥശാല വനിത വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച, ക്വിസ്, കലാമത്സരങ്ങൾ, തൊഴിൽ പരിശീലനം സെമിനാർ എന്നിവ നടക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് സന്തോഷ് എച്ചിക്കാനത്തിെൻറ 'ബിരിയാണി' കഥാ സമാഹാരം ചർച്ച ചെയ്യും. അലങ്കാര നെറ്റിപ്പട്ട നിർമാണത്തിൽ സിന്ധുമുരളി ക്ലാസെടുക്കും. ഞായറാഴ്ച വൈകീട്ട് ആറിന് നടക്കുന്ന 'സമൂഹത്തിൽ വർധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾ' എന്ന വിഷയത്തിലെ സെമിനാർ പഞ്ചായത്ത് പ്രസിഡൻറ് പി. വിനിതകുമാരി ഉദ്ഘാടനം ചെയ്യും. ഫേബ എൽ. സുദർശനൻ വിഷയം അവതരിപ്പിക്കും. വനിത വേദി പ്രസിഡൻറ് സിന്ധുമുരളി അധ്യക്ഷത വഹിക്കും. കരയോഗ വാർഷികം കുണ്ടറ: വലിയപുനുക്കൊന്നൂർ എൻ.എസ്.എസ് കരയോഗ വാർഷികം ഞായറാഴ്ച നടക്കും. താലൂക്ക് യൂനിയൻ പ്രസിഡൻറ് ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് വി. സോമശേഖരൻ ഉണ്ണിത്താൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.