188 സ്​കൂളുകളിലും 14 ഡയറ്റുകളിൽ ഹൈടെക് ക്ലാസ്‌റൂം സജ്ജം

തിരുവനന്തപുരം: ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ ഭാഗമായി സർക്കാർ, എയിഡഡ് മേഖലയിലെ 188 എൽ.പി, യു.പി സ്‌കൂളുകളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബ് സജ്ജമാകുന്നു. ഓണാവധിക്ക് ശേഷം ഇവ കുട്ടികൾക്ക് തുറന്നുകൊടുക്കും. 14 ഡയറ്റുകളിലും കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനസജ്ജമാകും. മൊത്തം 202 ഇടങ്ങളിൽ ഈ മാസം പൂർത്തിയാകും. കേരള ഇൻഫ്ര സ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്്) ആണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുന്നത്. 1558 ലാപ്‌ടോപ്പുകളും 641 മൾട്ടിമീഡിയ പ്രോജക്ടറുകളും 26ഓടെ ലാബുകളിലെത്തിക്കും. പ്രൈമറി സ്‌കൂളുകളിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ്, കളിപ്പെട്ടി ഇ@വിദ്യ പേരിൽ ഐ.ടി പാഠപുസ്തകം, അധ്യാപകർക്കുള്ള ഐ.സി.ടി പരിശീലനം, സമഗ്ര റിസോഴ്‌സ് പോർട്ടൽ, ഡിജിറ്റൽ ഉള്ളടക്കം, സ്‌കൂൾ ഐ.ടി കോഒാഡിനേറ്റർമാരെ തെരഞ്ഞെടുക്കൽ തുടങ്ങിയ മുന്നൊരുക്ക പ്രവർത്തനം പൂർത്തിയാക്കിയതിന് ശേഷമാണ് ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ സ്ഥാപിക്കുന്നതെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായാണ് കമ്പ്യൂട്ടർ നൽകുന്നത്. 50 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ രണ്ട് ലാപ്‌ടോപ്, ഡെസ്‌ക് ടോപ്, മൾട്ടിമീഡിയ േപ്രാജക്ടർ എന്നിവ നൽകും. 500 കുട്ടികളുള്ള സ്‌കൂളുകളിൽ 15 ലാപ്‌ടോപും ആറ് മൾട്ടിമീഡിയ േപ്രാജക്ടറും എത്തും. പ്രൈമറി തലത്തിലെ ഐ.സി.ടി പ്രവർത്തനങ്ങളുടെ ഫലപ്രദമായ അക്കാദമിക് മോണിറ്ററിങ്ങിനുവേണ്ടിയാണ് 14 ജില്ലകളിെലയും ഡയറ്റുകളിൽ ഹൈടെക് ലാബ് സംവിധാനം ഏർപ്പെടുത്തുന്നത്. സ്‌കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലനവും ഉള്ളടക്ക വിന്യാസവും നടത്തും. 188 സ്‌കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുതുടങ്ങുന്നതി​െൻറ തുടർച്ചയായി 9260 പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും ലാബുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനത്തിന് വിശദ പ്രോജക്ട് റിപ്പോർട്ട് കിഫ്ബിക്ക് സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 188 സ്‌കൂളുകളുടെ പട്ടിക, തെരഞ്ഞെടുത്ത സ്‌കൂളുകളുടെ പട്ടിക www.itschool.gov.in ൽ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകൾ ഹൈടെക് ആക്കുന്നതിനായി കിഫ്ബി വഴി 493.5 കോടിയാണ് സർക്കാർ ആദ്യഘട്ടത്തിൽ നൽകിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.