തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, 2017ൽ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ച ബി.പി.എൽ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകും. തിരുവനന്തപുരം ജില്ലയുടെ ഭാഗമായ സ്‌കൂളുകളിൽനിന്നുള്ള െതരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. പ്ലസ് വൺ, പ്ലസ് ടു പഠന കാലത്ത് എല്ലാമാസത്തിലും 1000 രൂപ വീതം, രണ്ടുവർഷത്തേക്ക് 24,000 രൂപയാണ് െതരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ലഭിക്കുക. പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ് ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ആഗസ്റ്റ് 25നുമുമ്പ് http://pes.prathidhwani.org/ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9995483784, 8547076995.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.