കൊണ്ടോട്ടി: ആഗസ്റ്റ് 16 മുതൽ 19 വരെ തീയതികളിൽ പുറപ്പെടുന്ന ഹാജിമാരുടെ യാത്രതീയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ബാക്കിയുള്ളവരുടെ യാത്രസംബന്ധമായ വിവരങ്ങൾ തുടർദിവസങ്ങളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ (www.hajcommittee.gov.in, keralahajcommittee.org) ലഭ്യമാകും. ഹാജിമാർ യാത്രതീയതിയുടെ തലേന്ന് ഉച്ച രണ്ടിനും അഞ്ചിനും ഇടയിലായി നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. ഹാജിമാരെ അനുഗമിക്കുന്ന വളൻറിയർ യാത്രസംബന്ധമായ വിവരങ്ങൾ മുൻകൂട്ടി ഫോണിൽ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.