ഖത്തർപ്രശ്​നം ഇന്ത്യക്കാരെ ബാധിക്കില്ല ^യു.എ.ഇ

ഖത്തർപ്രശ്നം ഇന്ത്യക്കാരെ ബാധിക്കില്ല -യു.എ.ഇ ന്യൂഡൽഹി: ഖത്തറുമായി മറ്റു ജി.സി.സി രാജ്യങ്ങൾക്കുള്ള പ്രശ്നം ഇന്ത്യൻസമൂഹത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് യു.എ.ഇ. ഇന്ത്യാസന്ദർശനത്തിനെത്തിയ യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-ചൈന അതിർത്തിപ്രശ്നം യു.എ.ഇ നിരീക്ഷിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലെ ഏതു പ്രശ്നവും മേഖലയിലെ സ്ഥിരതക്കും സമാധാനത്തിനും ഭീഷണിയാണ്. അതിനാൽ ചർച്ചയിലൂടെ തർക്കം പരിഹരിക്കണം -അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഗർഗാഷ് ചർച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.