വയോജന പരിപാലനകേന്ദ്രം ഉദ്​ഘാടനം

നെടുമങ്ങാട്: ജില്ല പഞ്ചായത്ത് പാങ്കോട് പണി പൂർത്തീകരിച്ച വയോജന പരിപാലനകേന്ദ്രം വ്യാഴാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 60 വയസ്സിനുമേലുള്ള കിടപ്പുരോഗികളല്ലാത്ത നിരാലംബരായ പുരുഷന്മാരെ പാർപ്പിക്കുന്നതിന് വിഭാവനംചെയ്യുന്ന പദ്ധതിയാണിത്. സ്ത്രീകൾക്ക് വേണ്ടിയുള്ള വയോജനകേന്ദ്രം അണ്ടൂർകോണത്ത് പ്രവർത്തനം ആരംഭിച്ചതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമിച്ച ഇര്യനാട്- വേട്ടമ്പള്ളി പാലത്തി​െൻറ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.