തിരുവനന്തപുരം: കെ.പി.സി.സി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനായി . കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേൽക്കൽ. സാഹിത്യകാരന്മാര്‍ എന്ത് എഴുതണമെന്നും എന്ത് ചിന്തിക്കണമെന്നും ഫാഷിസ്റ്റ് വര്‍ഗീയശക്തികള്‍ തീരുമാനിക്കുന്ന പ്രതിലോമകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് അഭിപ്രായപ്പെട്ടു. മതേതരത്വത്തെ വ്രണപ്പെടുത്താനും ബഹുസ്വരതയെ ഇല്ലാതാക്കാനും സംഘടിതശ്രമം നടക്കുന്ന ഈ കാലഘട്ടത്തില്‍ അതിനെ ചെറുത്തുതോൽപിക്കാന്‍ സംസ്‌കാര സാഹിതിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, മുന്‍മന്ത്രി പന്തളം സുധാകരൻ, മുന്‍ എം.എല്‍.എ പാലോട് രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, സാംസ്‌കാരിക പ്രമുഖരായ ഡോ. ജോര്‍ജ് ഓണക്കൂർ, രാജീവ്നാഥ്, സൂര്യ കൃഷ്ണമൂര്‍ത്തി, എം.ആര്‍. തമ്പാന്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.