സഹകരാറുകാരൻ പഞ്ചായത്ത് ഓഫിസിൽ ഫയലുകൾ കത്തിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചു

ബാലരാമപുരം: ഇ.എം.ഡി (ഏണസ്റ്റ് മണി ഡെപ്പോസിറ്റ്) തുക നൽകാത്തതിൽ സഹകരാറുകാരൻ ബാലരാമപുരം പഞ്ചായത്ത് ഓഫിസിലെ ഫയലുകൾ പെേട്രാളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മറ്റൊരു കരാറുകാര​െൻറ ഇ.എം.ഡി തുക നൽകിയില്ലെന്ന കാരണത്താലാണ് എ.ഇയുടെ ഓഫിസ് കത്തിക്കാൻ ശ്രമിച്ചത്. കരാറുപണി എടുക്കുന്നതിനു മുമ്പ് പഞ്ചായത്തിൽ കെട്ടിെവച്ച തുക പ്രവൃത്തി കഴിഞ്ഞിട്ടും നൽകാതിരുന്നതിൽ പ്രതിഷേധിച്ചാണ് സഹകരാറുകാരനായ ബാലരാമപുരം, കോവിൽവിള പുത്തൻവീട്ടിൽ ഷൈൻസിങ് (40) ആത്്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തി​െൻറ കൈയിലും കാലിലും പൊള്ളലേറ്റു. ബാലരാമപുരം പൊലീസ് ഷൈൻസിങ്ങിനെ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 3.30നാണ് ബാലരാമപുരം പഞ്ചായത്തിലെ എൽ.എസ്.ഇ.ഡി .എ.ഇ ഓഫിസിലെത്തി ഷൈൻ സിങ് ആത്്മഹത്യക്ക് ശ്രമിച്ചത്. 2015- മേയിൽ ബാലരാമപുരം തെക്കേകുളത്തെ ആയുർവേദ ആശുപത്രി കെട്ടിടത്തി​െൻറ പൈലിങ് കരാർ 20,93,820 രൂപക്ക് ഉൗരൂട്ടമ്പലം മാറനെല്ലൂർ സ്വദേശി ആർ.സി. ബിജു കരാറെടുത്തത്. ബിജു ഷൈൻസിങ്ങിന് മറ്റൊരു കരാർ നൽകി. പൈലിങ് പൂർത്തിയാക്കി കരാർ തുകവാങ്ങിയെങ്കിലും കെട്ടിെവച്ച തുകക്കായി പഞ്ചായത്തിൽ എത്തിയപ്പോൾ തുക കരാറെടുത്ത ബിജുവിനെ നൽകാനേ സാധിക്കൂവെന്ന് എ.ഇ. മാലിനി സാം അറിയിച്ചു. ഇതിൽ ക്ഷുഭിതനായി ഷൈൻസിങ് ൈകയിൽ കരുതിയിരുന്ന കുപ്പിയിലെ പെേട്രാൾ എ.ഇയുടെ മേശപ്പുറത്തും ഫയലുകളിലുമൊഴിച്ച ശേഷം തീ കത്തിക്കുകയായിരുന്നു. തീ കത്തിച്ച ശേഷം ഓഫിസി​െൻറ വാതിലടച്ചു. പെേട്രാളൊഴിക്കുമ്പോൾ എ.ഇയും ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമൊഴിവായി. മുകളിലത്തെ നിലയിൽ കമ്മിറ്റിക്കെത്തിയ പഞ്ചായത്ത് പ്രസിഡൻറ് വസന്തകുമാരിയും സംഘവും പഞ്ചായത്ത് ജീവനക്കാരുമെത്തി ഫയലുകളിലും കസേരയിലും തീ പടർന്ന തീ കെടുത്തി. ഷൈൻ സിങ്ങി​െൻറ വസ്ത്രത്തിൽ തീ പടർന്നു കൈയിലും കാലിലും പൊള്ളലേറ്റു. നെയ്യാറ്റിൻകരയിൽനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സെത്തിയെങ്കിലും അതിനു മുന്നേ തീ കെടുത്തി. ഷൈൻ സിങ്ങിൻറ പേരിലല്ലാത്ത ഇ.എം തുക ഇദ്ദേഹത്തിന് കൈമാറാൻ സാധിക്കില്ലെന്ന് എ.ഇ. മാലിനി പറഞ്ഞു. നെയ്യാറ്റിൻകര സി.ഐ അരുൺകുമാർ ബാലരാമപുരം എസ്.ഐ ഹേമന്ദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഷൈൻ സിങ്ങിനെ പിടികൂടി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റതിനെ തുടർന്ന് നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.