മതേതരത്വം തകർക്കാൻ മോദിയും ബി.ജെ.പിയും ശ്രമിക്കുന്നു -ചെന്നിത്തല ഫോട്ടോ: ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമങ്ങളുടെ ബ്ലോക്ക് തല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു നെടുമങ്ങാട്: ഭാരതത്തിെൻറ മതേതരത്വം തകർക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്ര മോദിയും ബി.ജെ.പിയും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമങ്ങളുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരി ഇന്ദിര ഗാന്ധിയായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് അഡ്വ. എസ്. അരുൺകുമാർ അധ്യക്ഷതവഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും കബീർദാസ് പുരസ്കാര ജേതാവുമായ ജെ.എ. റഷീദിനെ ആദരിച്ചു. മുതിർന്ന മറ്റ് കോൺഗ്രസ് പ്രവർത്തകരെ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് മുൻ ഡി.സി.സി പ്രസിഡൻറ് കരകുളം കൃഷ്ണപിള്ള അവാർഡുകൾ നൽകി. പഠനോപകരണങ്ങൾ കല്ലയം സുകുവും ഭക്ഷ്യധാന്യ കിറ്റുകൾ എൻ. ബാജിയും ചികിത്സാധനസഹായം നെട്ടിറച്ചിറ ജയനും വിതരണം ചെയ്തു. വട്ടപ്പാറ ചന്ദ്രൻ, ടി. അർജുനൻ, കെ.ജെ. ബിനു, ഷാഹിം റഷീദ്, ഇല്യാസ്, മന്നൂർക്കോണം സജാദ്, ജെ. ഗീത, എ. അഫ്സൽ, കൗൺസിലർമാരായ എൻ. ഫാത്തിമ, ആർ. ഹസീന, അഡ്വ.എസ്. നൂർജി, വാർഡ് പ്രസിഡൻറുമാരായ ജെ. ഷാജഹാൻ, കെ.ആർ. മോഹനൻ, എ. അൻഷാദ്, രാജേന്ദ്രൻ, എ. ജലാലുദ്ദീൻ, മുജീബ്, വാളിേക്കാട് ഷമീർ, എസ്. ഷാഫി, നൗഷാദ്ഖാൻ, വാളിക്കോട് സുധീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.