പരവൂരിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന്​ വികസന സമിതി സെമിനാർ

പരവൂർ: നഗരത്തിലെ മാലിന്യ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും മുനിസിപ്പൽ മാർക്കറ്റ് മാറ്റി സ്ഥാപിക്കണമെന്നും പരവൂർ വികസനസമിതി സെമിനാർ ആവശ്യപ്പെട്ടു. പരവൂരിനെ മാലിന്യമുക്ത നഗരമായി പ്രഖ്യപിക്കാൻ കഴിയുന്ന തരത്തിൽ മാലിന്യ നിർമാർജന പ്രവർത്തനം ചിട്ടപ്പെടുത്തണം. തെക്കുംഭാഗം മുതൽ പൊഴിക്കരവരെ നിർമിക്കുന്ന സുവർണ നടപ്പാത യാഥാർഥ്യമാക്കി ടൂറിസം വികസനത്തിന് മുതൽക്കൂട്ടാക്കണം. ശൗചാലയങ്ങൾ, പൂന്തോട്ടം, സൈക്കിൾ കേന്ദ്രം, ക്ലോക് റൂം, തെങ്ങിൻതോട്ടം, ഇ--കഫേ, റസ്റ്റാറൻറുകൾ, സാംസ്കാരിക നിലയം, ആയുർവേദ സൗകര്യങ്ങൾ തുടങ്ങിയവ ഏർപ്പെടുത്തണം. മുൻകാലത്തുണ്ടായിരുന്ന സൗകര്യങ്ങൾ പോലും നിലവിൽ ലഭ്യമല്ലാത്ത അവസ്ഥയാണ് മാർക്കറ്റിലുള്ളത്. മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ 60 ശതമാനം സ്ഥലവും ബസുകൾക്കും യാത്രക്കാർക്കും നീക്കിെവക്കുകയും ശേഷിക്കുന്ന ഭാഗത്തു മാത്രം നിർമാണ പ്രവർത്തനം നടത്തണമെന്നും സെമിനാർ ആവശ്യപ്പെട്ടു. മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വികസനസമിതി പ്രസിഡൻറ് വി.എച്ച്. സത്ജിത്ത് അധ്യക്ഷതവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആർ. ഷീബ, പരവൂർ എസ്. രമണൻ, കിഴക്കനേല സുധാകരൻ, സുധീർ ചെല്ലപ്പൻ, എസ്. ശ്രീലാൽ, ജെ. ഷെരീഫ്, അനിൽ ഉണ്ണിത്താൻ, കെ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.