വ്യാജ രേഖകൾ നിർമിച്ച്​ തട്ടിപ്പ്​; മൂന്നംഗ സംഘം പിടിയിൽ പട്ടാളത്തിൽ ജോലി വാഗ്​ദാനം ചെയ്​തും പണം തട്ടി

തിരുവനന്തപുരം: വ്യാജ വിദേശ സ്റ്റാമ്പുകൾ അടക്കം വിവിധ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകുകയും പട്ടാളത്തിൽ ജോലി വാഗ്ദാനം നൽകി പണം വാങ്ങി നിരവധി യുവാക്കളെ കബളിപ്പിക്കുകയും ചെയ്ത വൻ തട്ടിപ്പ് സംഘം പിടിയിൽ. മൂവർ സംഘമാണ് സിറ്റി ഷാഡോ പൊലീസി​െൻറ പിടിയിലായത്. കൊല്ലം ഇളമ്പൽവയൽ, കോട്ടവട്ടം സ്വദേശിയും പി.ടി.പി നഗർ, നമ്പർ 26, വൈറ്റ്ഗാർഡനിൽ താമസിക്കുന്ന വിനോദ് എന്ന സനീഷ് (38), മലയം വിഴവൂർ സ്വദേശിയും ഇപ്പോൾ നീറമൺകര ശങ്കർ നഗർ ഷാരോണിൽ താമസിക്കുന്ന കമലു എന്ന കമലേഷ് കൃഷ്ണ (32), കടകംപള്ളി ആനയറ വാർഡിൽ ഒരു വാതിൽക്കോട്ട അഭിലാഷ് ഹൗസിൽ ഹരി (36) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശികളായ മുപ്പതോളം യുവാക്കളിൽനിന്ന് വൻ തുകകൾ വാങ്ങി കബളിപ്പിെച്ചന്ന പരാതി സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ചിരുന്നു. പ്രതികളിലൊരാളായ സനീഷ് ആർമി റിക്രൂട്ട്മ​െൻറ് നടക്കുന്ന സ്ഥലങ്ങളിൽ, പട്ടാള ഉദ്യോഗസ്ഥ​െൻറ വേഷവിധാനത്തിൽ എത്തിയായിരുന്നു തട്ടിപ്പ്. ഗ്രൗണ്ട് ടെസ്റ്റിൽ പാസായ യുവാക്കളുടെ അടുത്തെത്തി താൻ റിക്രൂട്ട്മ​െൻറ് നടത്തുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണെന്നും ജോലി താൽപര്യമുണ്ടെങ്കിൽ വിളിക്കണമെന്നും പറഞ്ഞ് ഫോൺ നമ്പർ നൽകും. തിരികെ വിളിക്കാത്തവരെ അയാൾ അങ്ങോട്ട് വിളിച്ചു വലയിലാക്കുകയും ചെയ്യും. പണം കൊടുക്കുന്ന ഉദ്യോഗാർഥികളെ ഇയാൾ വിശ്വാസത്തിലെടുത്തിരുന്നത് അവരുടെ പേരിൽ ജോലി ശരിയായ വ്യാജ രേഖകൾ പലപ്പോഴായി കാണിച്ചായിരുന്നു. ഇത്തരത്തിൽ രണ്ട് ലക്ഷം രൂപ വരെ പല തവണയായി കൈമാറിയ യുവാക്കളുണ്ട്. പണമില്ലാത്തവരുടെ ൈകയിൽനിന്ന് സ്വർണ ഉരുപ്പടികളും വാങ്ങിയിട്ടുണ്ട്. ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽനിന്നാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നതിൽ വിദഗ്ധരായ കൂട്ടുപ്രതി കമലുവിനെയും ഹരിയെയും ഷാഡോ പൊലീസ് കുടുക്കിയത്. വിദേശ രാജ്യങ്ങളിലെ ജോലികൾക്ക് അവിടത്തെ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാനാണ് ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സ്റ്റാമ്പുകൾ ഇവർ വ്യാജമായി നിർമിച്ചിരുന്നത്. സർട്ടിഫിക്കറ്റുകളിൽ പതിക്കുന്നതിന് ഹോളോഗ്രാം മുദ്രകളും വ്യാജ സീലുകളും സ്വന്തമായാണ് നിർമിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വിവിധ യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ, പോളിടെക്നിക് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്, ആധാർ കാർഡ്, ൈഡ്രവിങ് ലൈസൻസ്, തിരിച്ചറിയൽ കാർഡുകൾ എന്നിവയുൾപ്പെടെ വ്യാജ സർട്ടിഫിക്കറ്റുകളാണ് ഇയാൾ പ്രധാനമായും ആവശ്യക്കാർക്ക് നിർമിച്ച് നൽകിയിരുന്നത്. ഇയാളിൽനിന്ന് കമ്പ്യൂട്ടർ, ഹാർഡ് ഡിസ്കുകൾ, പെൻൈഡ്രവുകൾ പ്രിൻററുകൾ, റബർ സ്റ്റാമ്പ് മെഷീൻ, ലാമിനേഷൻ മെഷീൻ എന്നിവ കണ്ടെടുത്തിട്ടുണ്ട്. വട്ടിയൂർക്കാവ്, കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം എന്നീ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ ഇരുപതോളം കേസുകൾ ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.