'മദ്യനിരോധനാധികാരം അട്ടിമറിക്കുന്ന ഒാർഡിനൻസ്​ നിയമമാക്കരുത്​'

തിരുവനന്തപുരം: തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം അട്ടിമറിക്കുന്ന ഒാർഡിനൻസ് നിയമമാക്കരുതെന്ന് സംയുക്ത ക്രൈസ്തവ മദ്യവർജനസമിതി അധ്യക്ഷൻ ഡോ. തോമസ് കെ. ഉമ്മൻ. പ്രാദേശിക ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം നിലനിർത്തണമെന്നാവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയമുന്നണി സെക്രേട്ടറിയറ്റ് നടയിലാരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം മൂന്നാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, റവ. ജേക്കബ് ജോർജ്, റവ. തോമസ് പി. ജോർജ്, റവ. ജോബി ആവണക്കാട്ടിൽ, റവ. ഡോ. ഉമ്മൻ ജോർജ്, ഫാ. വർഗീസ് ജോർജ്, തോമസ് ചാക്കോ, മുഖ്യ സത്യഗ്രഹികളായ ഫാ. വർഗീസ് മുഴുത്തേറ്റ്, ഒ.കെ. കുഞ്ഞുക്കോമു മാസ്റ്റർ, ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. നാലാംദിനത്തിൽ ഡോ. ഹുസൈൻ മടവൂർ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.