കുമാരപുരം ഹയർ സെക്കൻഡറി സ്കൂൾ: വാവ സുരേഷ് നയിക്കുന്ന േബാധവത്കരണ ക്ലാസ് -രാവിലെ 10.00 തമ്പാനൂർ െറയിൽ കല്യാണമണ്ഡപം: ആർ.പി.എഫ് അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ് ഉദ്ഘാടനം ഒ. രാജഗോപാൽ എം.എൽ.എ -ഉച്ച 2.45 ഇന്ദിര ഭവൻ: ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം മുകുൾ വാസ്നിക് -വൈകു. 4.30 ഭാഗ്യമാല ഒാഡിറ്റോറിയം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിെൻറ വി. പ്രഭാകരൻനായർ രചിച്ച ഇ. ബാങ്കിങ് പുസ്തക പ്രകാശനം -രാവിലെ 11.00 ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്: മസ്തിഷ്ക വികാസ തകരാറുകൾക്കായുള്ള സമഗ്രകേന്ദ്രം ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ -വൈകു. 4.00 വിദ്യാർഥികൾ പാലിയേറ്റീവ് പ്രവർത്തനം വീട്ടിൽ തുടങ്ങണം -ഡോ. എം.ആർ. രാജഗോപാൽ തിരുവനന്തപുരം: പാലിയേറ്റീവ് പ്രവർത്തനം വിദ്യാർഥികൾ അവരവരുടെ വീടുകളിലും ചുറ്റുവട്ടത്തും ചെയ്തുതുടങ്ങണമെന്ന് പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ. രാജഗോപാൽ. അമ്പലത്തറ കൊർദോവ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻസ് മീഡിയ ക്ലബിെൻറ െഹൽപ്പിങ് ഹാൻസ് പാലിയേറ്റീവ് കെയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള യുവജന ക്ഷേമ കമീഷെൻറ യൂത്ത് െഎക്കൺ പുരസ്കാരം നേടിയ ആഷ്ല റാണിയെ കുട്ടികൾ ആദരിച്ചു. ട്രെയിനിൽനിന്ന് വീണ് കാലുകൾ നഷ്ടപ്പെട്ട ആഷ്ല റാണി ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. വിദ്യാർഥികളിൽ പാലിയേറ്റീവ് സന്ദേശം പ്രചരിപ്പിക്കുന്നതിനായി സഹയാത്ര മാസികയുെട സ്കൂളിലെ വരിചേരൽ മാനേജർ എം. അബ്ദുൽ കലാം നിർവഹിച്ചു. 'ഒരു രൂപ ഒരു മനസ്സിലൂടെ' വിദ്യാർഥികൾ തുടങ്ങിവെച്ച യജ്ഞത്തിൽ കുട്ടികളും അധ്യാപകരും മാനേജ്മെൻറും ചേർന്ന് ഒരുലക്ഷത്തി മുപ്പത്തേഴായിരം രൂപ സമാഹരിച്ചു. ജന്മനാൽ രോഗബാധിതനായ ഒമ്പത് വയസ്സുകാരന് വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്കുള്ള സഹായധനം കെ.ഇ.സി.ടി ചെയർമാൻ ടി.എ. ഷാഹുൽ ഹമീദ് കൈമാറി. വൈസ് പ്രിൻസിപ്പൽ ഷക്കീലബീഗം കെ.എച്ചിെൻറ നേതൃത്വത്തിൽ കുട്ടികൾ പാലിയേറ്റീവ് കെയർ പ്രതിജ്ഞ ചൊല്ലി. സ്കൂൾ പ്രിൻസിപ്പൽ ആർ.എൽ. വരാഹൻ സ്വാഗതവും മീഡിയ ക്ലബ് കൺവീനർ എസ്.എൻ. അസീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.