സർ സി.പിയുടെ ചോറ്റുപട്ടാളത്തിനെതിരെ പടപൊരുതിയ മണ്ണ്. ബ്രിട്ടീഷ് വാഴ്ചക്കെതിരെ നെഞ്ചുറപ്പോടെ പോരാടി സ്വതന്ത്ര രാജ്യമായ ദേശം. മലഞ്ചരക്ക് വ്യാപാരത്തിെൻറ ഈറ്റില്ലം. കാർഷിക സമൃദ്ധിയുടെ ഭൂമിക. ചരിത്രത്തിലും വർത്തമാനത്തിലും പെരുമകൾ ഏറെയുണ്ട് ഈ മലയോര ഗ്രാമത്തിന്. തനത് വരുമാനം ഏറെയുള്ള പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന കാര്യങ്ങളിൽ മുന്നിൽതന്നെയാണ്. എന്നാൽ, നടപ്പാക്കിയ പദ്ധതികളിലധികവും പാളിപ്പോയ കഥകളാണ് കടയ്ക്കലിന് പറയാനുള്ളത്. ദാ... വന്നു ദേ... പോയി ടെക്നോ ലോഡ്ജ്: പാളിേപ്പായ െഎ.ടി സ്വപ്നം -----------________________- 'െടക്നോ ലോഡ്്ജ്' എന്നത് വിപ്ലവകരമായ പദ്ധതിയായാണ് അധികൃതർ അവതരിപ്പിച്ചത്. വമ്പനൊരു ഐ.ടി കമ്പനി കടയ്ക്കലിലേക്ക് വരും. ഇവിടത്തെ ഐ.ടി പ്രഫഷനലുകൾക്ക് ഉയർന്ന വേതനത്തോടെ ജോലി കൊടുക്കും. ഗ്രാമീണ ഭൂപടത്തിൽനിന്ന് കടയ്ക്കലിനെ വിവരസാങ്കേതികതയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തും. ഇത്തരത്തിൽ മോഹന വാഗ്ദാനങ്ങൾ നൽകുേമ്പാഴും നടക്കാത്ത സ്വപ്നമായാണ് നാട്ടുകാർ കണ്ടത്. പക്ഷേ, സകലരെയും ഞെട്ടിച്ച് ടെക്നോ ലോഡ്ജെന്ന പദ്ധതി കടയ്ക്കലിൽ പ്രവർത്തിക്കുവാൻ അസൻഷ്യയെന്ന സ്വകാര്യ ഐ.ടി കമ്പനി തയാറായി. കമ്പനിക്ക് സകല സംവിധാനങ്ങളുമൊരുക്കാൻ തയാറാണെന്ന് പഞ്ചായത്ത് അധികൃതരും അറിയിച്ചു. ഒടുക്കം പഞ്ചായത്ത് ഷോപിങ് കോംപ്ലക്സിെൻറ വലിയൊരു ഭാഗം 99 വർഷത്തേക്ക് വിട്ടുകൊടുത്ത് കരാറെഴുതി. കൊട്ടും കുരവയുമായി നാടറിയിച്ചായിരുന്നു കമ്പനിയെ വരവേറ്റത് . 2002 െൻറ പകുതിയിൽ പ്രവർത്തനം തുടങ്ങിയ ടെക്നോലോഡ്ജിൽ നാട്ടുകാരായ ഐ.ടി പ്രഫഷനലുകൾക്കും ജോലി നൽകി. സംഗതി ശുഭകരമെന്ന് കരുതിയിരിക്കെ ഒരു സുപ്രഭാതത്തിൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടിച്ച പദ്ധതി ആറു മാസം പിന്നിടും മുമ്പേ പരാജയപ്പെട്ട സങ്കടം മാത്രമായിരുന്നില്ല പിന്നീട് പഞ്ചായത്ത് അധികൃതർക്ക്. മുല്ലപ്പെരിയാറിലേതുപോലെ 'കരാറു' ണ്ടാക്കിയതിെൻറ ദോഷം ഇന്നും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കമ്പനി ആവശ്യത്തിനായി പടുകൂറ്റൻ ഇൻവെർട്ടർ സംവിധാനമാണ് ഒരുക്കിയിരുന്നത്. അതിപ്പോൾ തുരുെമ്പടുത്തു. അസൻഷ്യ കമ്പനി ടെക്നോപാർക്കിലടക്കം പ്രവർത്തനം അവസാനിപ്പിച്ചിട്ടും കെട്ടിടം വീണ്ടെടുക്കാൻ പഞ്ചായത്ത് അധികൃതർ ഒരു ശ്രമവും നടത്തുന്നുമില്ല. 15 കൊല്ലമായി ഷോപിങ് കോംപ്ലക്സിെൻറ വലിയൊരു ഭാഗം പൂട്ടിക്കിടക്കുകയാണ്. 'സർക്കസ്' കെണിയിൽ വീണ കായിക സ്വപ്നങ്ങൾ -------------------- *സ്റ്റേഡിയത്തിലെ ഗർത്തങ്ങൾ നീക്കാതെ കമ്പനി മുങ്ങി കണ്ണൂരിൽനിന്ന് സർക്കസ് കമ്പനി വന്നിറങ്ങിയതായിരുന്നു കായിക പ്രേമികൾക്ക് കുരുക്കായത്. ഉന്നത ഇടപെടലുമായി വന്ന കമ്പനി അധികൃതരുടെ ആവശ്യം സർക്കസ് കൂടാരം കെട്ടാനായി പഞ്ചായത്ത് സ്റ്റേഡിയം വിട്ടുകൊടുക്കുക എന്നതായിരുന്നു. പഞ്ചായത്ത് ഭരണസമിതിയാകട്ടെ അതിനായി അനുമതിയും നൽകി. സർക്കസ് അവസാനിക്കുമ്പോൾ സ്റ്റേഡിയം പഴയപടിയാക്കി നൽകുമെന്നതായിരുന്നു കരാർ. കൂടാരവും കെട്ടി സർക്കസും നടത്തി കമ്പനി സ്ഥലം വിട്ടു. പക്ഷേ, സ്റ്റേഡിയം മാത്രം പഴയപടിയാക്കിയില്ല. കൂടാരം കെട്ടാനുണ്ടാക്കിയ ഗർത്തങ്ങൾ കാരണം സ്റ്റേഡിയം ഉപയോഗശൂന്യമായി. വർഷങ്ങളോളം ആ കിടപ്പ് തുടർന്നു. ഒടുവിൽ മൈതാനം ലെവലിങ് ചെയ്യുന്നതിനും ചുറ്റുമതിൽ നിർമിക്കുന്നതിനും പഞ്ചായത്ത് ഫണ്ട് വകയിരുത്തി. ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതും കാത്തിരിക്കുകയാണ് പഞ്ചായത്തിലെ കായിക പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.