* അന്വേഷണം പൊലീസിന് അനുകൂല റിപ്പോർട്ട് നൽകിയെന്ന പരാതിയിൽ ശാസ്താംകോട്ട: കോൺഗ്രസ് നേതാക്കളെ വളഞ്ഞുെവച്ച് മർദിക്കുകയും നടക്കാത്ത വധശ്രമത്തിെൻറ പേരിൽ കേസെടുത്ത് ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവത്തിൽ ശാസ്താംകോട്ട എസ്.ഐ രാജീവിനും പൊലീസുകാർക്കും എതിരായ പരാതിയിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഉത്തരവ്. മനുഷ്യാവകാശ കമീഷൻ എസ്.പിയാണ് അന്വേഷണം നടത്തുക. ഇതേ പരാതിയിൽ ശാസ്താംകോട്ട സർക്കിൾ ഇൻസ്പക്ടർ എ. പ്രസാദ് പൊലീസിന് അനുകൂലമായ റിപ്പോർട്ട് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നേരിട്ട് അന്വേഷിക്കാൻ കമീഷൻ അംഗം കെ. മോഹൻകുമാർ എസ്.പിക്ക് നിർേദശം നൽകിയത്. റിപ്പോർട്ട് നൽകിയ സി.ഐ സംഭവ പരമ്പരയിൽ പരാതിക്കാർക്കെതിരെ നിലപാട് എടുത്തയാളാണെന്നതും കമീഷൻ പരിഗണിച്ചു. കഴിഞ്ഞ ഏപ്രിൽ ആറിന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിെൻറ ഭാഗമായി ഭരണിക്കാവിൽ പ്രകടനം നടത്തിയപ്പോഴാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പ്രകടനക്കാരിൽനിന്ന് ബ്ലോക്ക് പ്രസിഡൻറ് തുണ്ടിൽ നൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, കോൺഗ്രസ് മൈനോറിറ്റി സെൽ ബ്ലോക്ക് പ്രസിഡൻറ് മുല്ലപ്പള്ളിൽ ഷിഹാബ് എന്നിവരെ തെരഞ്ഞുപിടിച്ച് മർദിക്കുകയും തുണ്ടിൽ നൗഷാദിനെ ബോധം മറയും വരെ വളഞ്ഞ് െവച്ച് ലാത്തികൊണ്ട് അടിക്കുകയും ചെയ്‌തെന്നാണ് പരാതി. ഇതിനു ശേഷം എസ്.ഐ രാജീവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന പേരിൽ ഇവർക്കെതിരെ കോടതിയിൽ രണ്ടാം ദിവസം അനുബന്ധ റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ റിപ്പോർട്ടിന് ആധാരമായ ശാസ്താംകോട്ട എസ്.ഐ രാജീവിെൻറ മുറിവ് സർട്ടിഫിക്കറ്റ് പരാതിക്കാർ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽനിന്ന് വാങ്ങി സമർപ്പിച്ചതും കമീഷൻ പരിഗണിച്ചു. രണ്ടു മാസത്തെ സമയമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എസ്.പിക്ക് കമീഷൻ അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.