വർക്കല: ചിലക്കൂരിൽ കടൽക്ഷോഭത്തിൽപ്പെട്ട വള്ളം തകർന്നു. മൂന്ന് മത്സ്യത്തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ചേ അഞ്ചരയോടെയാണ് അപകടം. ചിലക്കൂരിലെ വള്ളക്കടവ് മത്സ്യബന്ധന കേന്ദ്രത്തിൽനിന്ന് മൂന്ന് പേരാണ് കടലിൽ പോയത്. തീരം പിന്നിടും മുേമ്പ ആഞ്ഞടിച്ച കൂറ്റൻ തിരമാലയിൽപ്പെട്ട് വള്ളം തകരുകയായിരുന്നു. രണ്ടു എൻജിൻ ഘടിപ്പിക്കുന്ന വള്ളത്തിെൻറ പിൻഭാഗം പൂർണമായും തകർന്നു. മധ്യഭാഗം ഒടിയുകയും ചെയ്തു. തിരയുടെ ശക്തിയിൽ ആടിയുലഞ്ഞ വള്ളത്തിൽനിന്ന് ഉടമസ്ഥനായ ഫാറൂഖ് സഹപ്രവർത്തകരായ സാദിഖ്, നവാസ് എന്നിവർ കടലിൽ വീണു. ഇവർ ഏറെനേരം തകർന്ന വള്ളത്തിൽ പിടിച്ചുകിടന്ന ശേഷം നീന്തി കരയിലെത്തി. ഒരു എൻജിൻ കടലിൽ നഷ്ടപ്പെട്ടെങ്കിലും തകർന്ന വള്ളത്തെ പിന്നീട് കെട്ടിവലിച്ച് തീരത്തെത്തിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.