റേഷൻ മുൻഗണന പട്ടികയിലെ അപാകത പരിഹരിക്കണം -സി.പി.ഐ തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ മുൻഗണന പട്ടികയിലെ അപാകത പരിഹരിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല കൗൺസിൽ ആവശ്യപ്പെട്ടു. റേഷൻ കാർഡുകൾ വിതരണം ചെയ്തപ്പോൾ അർഹരായ പലരും മുൻഗണന പട്ടികയിൽനിന്ന് പുറത്തായി. പൂർണമായും മുൻഗണന പട്ടികയിൽ ഇടംപിടിക്കേണ്ട കുടുംബങ്ങൾ പലയിടങ്ങളിലും പട്ടികയിൽനിന്ന് പുറത്തായത് കടുത്ത പ്രതിഷേധത്തിന് വഴിെവച്ചിരിക്കുകയാണ്. ഇങ്ങനെ പുറത്താക്കപ്പെട്ട ആളുകൾക്ക് റേഷൻപോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഇത് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്. അനർഹരെ കണ്ടെത്താനും ഒഴിവാക്കാനും സർക്കാർ നടത്തുന്ന ശ്രമം അഭിനന്ദനാർഹമാണ്. എന്നാൽ, അർഹർക്ക് റേഷനും ആനുകൂല്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറിെൻറ കടമയാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമിക്കാനും കർക്കശ നടപടി സ്വീകരിക്കണമെന്ന് ജില്ല കൗൺസിൽ അഭ്യർഥിച്ചു. പള്ളിച്ചൽ വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ, ദേശീയ കൗൺസിൽ അംഗം സി. ദിവാകരൻ എം.എൽ.എ, ജില്ല അസി. സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കാരുണ്യ പുരസ്കാരം ഡോ. പുനലൂർ സോമരാജന് തിരുവനന്തപുരം: യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.ആർ.ഐ വെൽഫെയർ സൊസൈറ്റിയുടെ കാരുണ്യ പുരസ്കാരത്തിന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അർഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സെപ്റ്റംബർ ഒന്നിന് മന്ത്രി കെ. രാജു അവാർഡ് സമ്മാനിക്കും. നാഷനൽ ബോൺ ആൻഡ് ജോയൻറ് ഡേ ആചരിച്ചു തിരുവനന്തപുരം: ട്രിവാൻഡ്രം ഒാർത്തോപീഡിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാഷനൽ ബോൺ ആൻഡ് ജോയൻറ് ഡേ ആചരിച്ചു. അസ്ഥി-സന്ധി സംബന്ധമായ അസുഖങ്ങളെകുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ അസ്ഥിബലക്ഷയ നിർണയ ക്യാമ്പിൽ ഇരുന്നൂറോളം പേർ പെങ്കടുത്തു. ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികൾക്കുവേണ്ടി സ്കൂൾ ഒാഫ് ഗുഡ് ഷെപ്പേഡിൽ നടത്തിയ ക്വിസ് മത്സരത്തിൽ പട്ടം സെൻറ് മേരീസ് സ്കൂളിലെ അബു ടൈറ്റസ്, അദ്വൈത് കൃഷ്ണൻ എന്നിവർ ഒന്നാംസ്ഥാനം നേടി. ദിനാചരണത്തിെൻറ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും ശസ്ത്രക്രിയകളും നടത്തിയതായി ട്രിവാൻഡ്രം ഒാർത്തോപീഡിക് സൊസൈറ്റി പ്രസിഡൻറ് ഡോ. എൽ.കെ. ഷാനവാസ്, സെക്രട്ടറി ഡോ. അനൂപ് എസ്. പിള്ള എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.