വെൽഫെയർ പാർട്ടി മണ്ഡലം കൺവെൻഷൻ

ആറ്റിങ്ങൽ: വെൽഫെയർ പാർട്ടി ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ ടൗൺ ഹാളിൽ ജില്ല ജനറൽ സെക്രട്ടറി മധു കല്ലറ ഉദ്ഘാടനം ചെയ്തു. പാർട്ടി യൂനിറ്റ് കൺവെൻഷനുകൾ ഈ മാസം 18, 19, 20 തീയതികളിൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തി​െൻറ ധാർമിക, സാംസ്കാരിക, സദാചാര മൂല്യങ്ങളെ കാർന്നുതിന്നുന്ന സംഘ്പരിവാർ പോലെയുള്ള തിന്മയുടെ ശക്തികളെ പ്രതിരോധിക്കേണ്ടത് ജനാധിപത്യ മതേതരത്വ കൂട്ടായ്മകളുടെ ബാധ്യതയാണെന്ന് ജില്ല സെക്രട്ടറി എം. ഖുത്തുബ് പറഞ്ഞു. പാർട്ടിയുടെ ട്രേഡ് യൂനിയൻ എഫ്.െഎ.ടി.യുവി​െൻറ മെംബർഷിപ് കാർഡ് വിതരണം സംസ്ഥാന സെക്രട്ടറി ഷാനവാസ് നിർവഹിച്ചു. എഫ്.െഎ.ടി.യു ജില്ല സമ്മേളനം സെപ്റ്റംബർ 10ന് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അഷ്റഫ് ആലംകോട്, സെക്രട്ടറി നസീർ വക്കം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.