Posted On
date_range Updated On
date_range ആര്‍.എസ്.എസ് പ്രവർത്തകെൻറ കൊലപാതകം; ആയുധങ്ങൾ കണ്ടെത്തി
തിരുവനന്തപുരം: ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിെൻറ കൊലപാതക കേസില്‍ പൊലീസ് തെളിവെടുപ്പ് തുടരുന്നു. മെഡിക്കല്‍ കോളജ് െപാലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ബിനുകുമാറിെൻറ നേതൃത്വത്തില്‍ നടത്തിയ തെളിവെടുപ്പിൽ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്ന പ്രതികളെ കഴിഞ്ഞദിവസമാണ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്. ഞായറാഴ്ച ഇവരില്‍ ചില പ്രതികളുമായി പൊലീസ് കാട്ടാക്കട കള്ളിക്കാട് എത്തി. ഇവിടെയാണ് പ്രതികൾ ഒളിച്ചുകഴിഞ്ഞിരുന്നത്. കനത്ത പൊലീസ് കാവലിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. പ്രതികള്‍ പറഞ്ഞതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് വെട്ടുകത്തി, വാള്‍ എന്നിവ കണ്ടെത്തി. പ്രതികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ രഹസ്യമായാണ് തെളിവെടുപ്പുകള്‍ നടന്നത്. തെളിവെടുപ്പ് തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.