വിസ്ഡം പ്രചാരണം ആരംഭിച്ചു

തിരുവനന്തപുരം: നമ്മുടെ രാജ്യം പൈതൃകമായി നിലനിര്‍ത്തിപ്പോരുന്ന മതേതരത്വവും മതനിരപേക്ഷ നിലപാടും തകര്‍ക്കാനുള്ള ദുഷ്ടശക്തികളുടെ ശ്രമങ്ങളെ ചെറുക്കാന്‍ മതേതര ശക്തികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് വിസ്ഡം ബഹുജനസംഗമം. 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' പ്രമേയത്തെ അധികരിച്ച് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്നു. സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ വിസ്ഡം ജന. കണ്‍വീനര്‍ ടി.കെ. അഷ്റഫ് വിഷയാവതരണം നടത്തി. അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, ഫാദര്‍ ഡി. ഷാജ്കുമാര്‍, മുജാഹിദ് ബാലുശ്ശേരി, വിസ്ഡം സംസ്ഥാന നിർവാഹക സമിതിയംഗം ഷൗക്കത്തലി സ്വലാഹി, നസീര്‍ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.