എസ്.ബി.െഎ ജീവനക്കാരുടെ സമരംപരിഹരിക്കണം -കാനം തിരുവനന്തപുരം: അന്യായ സ്ഥലംമാറ്റങ്ങൾക്കും തൊഴിലാളി േദ്രാഹനടപടികൾക്കുമെതിരെ സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ നടത്തുന്ന സമരം ഉഭയകക്ഷിചർച്ചകളിലൂടെ പരിഹരിക്കണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംേപ്ലായീസ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ എസ്.ബി.െഎ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസിന് മുന്നിൽ നടക്കുന്ന 11ാം ദിവനത്തെ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡൻറ് അനിയൻ മാത്യു അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, വൈസ് പ്രസിഡൻറ് അഡ്വ. ജലീൽ, െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ, കേരള മഹിള സംഘം വൈസ് പ്രസിഡൻറ് ഡോ. സി. ഉദയകല, കേരള ഗസറ്റഡ് ഒാഫിസേഴ്സ് ഫെഡറേഷൻ സെക്രേട്ടറിയറ്റംഗം കെ. ജയനാരായണൻ, വർക്കേഴ്സ് കോഒാഡിനേഷൻ കൗൺസിൽ സെക്രട്ടറി കെ.പി. േഗാപകുമാർ, എ.െഎ.ബി.ഇ.എ ജോ. സെക്രട്ടറി കെ.എസ്. കൃഷ്ണ, സംസ്ഥാന ജനറൽ സെക്രട്ടറി, സി.ഡി. ജോസൺ, അസിസ്റ്റൻറ് സെക്രട്ടറിമാരായ എസ്. സുരേഷ്കുമാർ, ആർ. ചന്ദ്രശേഖരൻ, എ.െഎ.ബി.ഇ.എ യുവവിഭാഗം നേതാക്കളായ പി.ആർ. സുജിത്രാജു, ജോർജി ഫിലിപ്, എം.പി. വിജേഷ്, കെ. ബിൻജാസ്, എസ്. പിങ്കി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.