പകർച്ചപ്പനി നിയന്ത്രിക്കാൻ സർക്കാറിന്​ കഴിഞ്ഞില്ല ^വി.എസ്​. ശിവകുമാർ എം.എൽ.എ

പകർച്ചപ്പനി നിയന്ത്രിക്കാൻ സർക്കാറിന് കഴിഞ്ഞില്ല -വി.എസ്. ശിവകുമാർ എം.എൽ.എ വെള്ളറട: പകർച്ചപ്പനി മരണങ്ങൾ പെരുകുേമ്പാഴും സർക്കാർ പറയുന്നത് നമുക്ക് ഒന്നിച്ച് മരിക്കാം, സർക്കാർ ഒപ്പമുണ്ടെന്നാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞ് അധികാരത്തിൽകയറിയ ബി.ജെ.പി സർക്കാർ മെഡിക്കൽ കോളജ് അഴിമതിയിലും രസീത് പിരിവിലൂടെയും കോടികളാണ് സമ്പാദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിര പ്രിയദർശിനിയുടെ ജന്മദിനാഘോഷവും 195ാം നമ്പർ വെള്ളറട ബൂത്ത് സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറാട്ടുകുഴി മുട്ടക്കോട് കോളനിയിൽ നടന്ന യോഗത്തിൽ ബൂത്ത് പ്രസിഡൻറ് റെജി അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എ.ടി. ജോർജ് എക്സ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, അൻസജിതാ റസൽ, ദസ്തഗീർ, കെ.ജി. മംഗൾദാസ്, സുഷമകുമാരിയമ്മ, കുടയാൽ സുരേന്ദ്രൻ, കെ.വി. രാജേന്ദ്രൻ, ആറാട്ട്കുഴി ശശി, കോവില്ലൂർ തങ്കപ്പൻ, മണലി സ്റ്റാൻലി, പി. ബിജു എന്നിവർ സംസാരിച്ചു. കാർ തിരിക്കാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീണ് ഒരാൾക്ക് പരിക്ക് വെള്ളറട: കാർ തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുഴിയിൽ വീണ രോഗിയായ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കോണത്തിന് സമീപം പില്ലാകോണത്ത് വെച്ചായിരുന്നു അപകടം. റോഡ് അവസാനിക്കുന്ന ഭാഗത്ത് നിർത്തിയ കാർ തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കലിങ്ക് ചാടി കുഴിയിൽ പതിക്കുകയായിരുന്നു. വൈകീട്ട് ക്രെയിനി​െൻറ സഹായത്തോടെ കാർ നീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.