ജില്ല യോഗ അസോസിയേഷൻ ചാമ്പ്യൻഷിപ്

കൊല്ലം: ജില്ല യോഗ അസോസിയേഷ​െൻറയും സ്പോർട്സ് കൗൺസിലി​െൻറയും നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ജില്ല യോഗ ചാമ്പ്യൻഷിപ് നടക്കും. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 12, 13 തീയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പി​െൻറ മത്സരാർഥികളെ ഇതിൽനിന്ന് തെരഞ്ഞെടുക്കും. സൂനാമി കോളനിയിൽ കഞ്ചാവ് വിൽപന: ഒരാൾ അറസ്റ്റിൽ കൊല്ലം: എക്സൈസ് എൻഫോഴ്സ്മ​െൻറ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ സൂനാമി കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയയാൾ പിടിയിലായി. പരവൂർ പുക്കുളം സൂനാമി കോളനിയിൽ ഫ്ലാറ്റ് നമ്പർ രണ്ടിൽ രത്നമ്മ ഭവനത്തിൽ ശശിധരൻ (50) ആണ് കഞ്ചാവുമായി അറസ്റ്റിലായത്. ഇയാളിൽനിന്ന് 110 ഗ്രാം കഞ്ചാവും പണവും പിടിച്ചെടുത്തു. ഡെപ്യൂട്ടി കമീഷണർ കെ. സുരേഷ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രതി ദിവസങ്ങളായി പ്രത്യേക ഷാഡോ ടീമി​െൻറ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് വിൽപനക്കായി എത്തിച്ചുകൊടുക്കുന്ന ഇതേ ഫ്ലാറ്റിലെ താമസക്കാരനായ ഫ്ലാറ്റ് നമ്പർ എട്ട് വീട്ട് നമ്പർ 61ൽ കലേഷ് എന്നയാൾക്കെതിരെയും കേസെടുത്തു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. ഒാണത്തോടനുബന്ധിച്ച് കോളനികൾ കേന്ദ്രീകരിച്ച് മദ്യവിൽപനയും മയക്കുമരുന്ന് വ്യാപനവും തടയുന്നതിന് കർശനമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയതായി സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനക്ക് സി.െഎ ജെ. താജുദീൻകുട്ടി, ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ, പ്രിവൻറിവ് ഒാഫിസർമാരായ ബി. ദിനേഷ്, ബെനാൻസൺ, ഷാഡോ ടീമംഗങ്ങളായ വിഷ്ണുരാജ്, സലിം, എവേഴ്സൺ അനീഷ്, ദിലീപ് എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.