പിഞ്ചുകുഞ്ഞിെൻറ തല കലത്തിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്സ്​ രക്ഷകരായി

കുണ്ടറ: കലത്തിനുള്ളിൽ തല കുടുങ്ങിയ കുഞ്ഞിന് ഫയർഫോഴ്സ് രക്ഷകരായി. പുനുക്കൊന്നൂർ കന്യാകുഴി ആർ.എസ് സദനത്തിൽ രഞ്ജിത്തി​െൻറ രണ്ട് വയസ്സുള്ള മകൾ നിവേദ്യയുടെ തലയാണ് അബദ്ധത്തിൽ കലത്തിനുള്ളിലായത്. വീട്ടുകാർ ശ്രമിച്ചിട്ടും സ്റ്റീൽ കലത്തിനുള്ളിലായ കുഞ്ഞി​െൻറ തല പുറത്തെടുക്കാനായില്ല. തുടർന്ന് കുഞ്ഞുമായി കുണ്ടറ ഫയർസ്റ്റേഷനിലെത്തുകയായിരുന്നു. അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ കുഞ്ഞി​െൻറ തല പരിക്ക് കൂടാതെ കലത്തിൽനിന്ന് പുറത്തെടുത്തു. ലീഡിങ് ഫയർമാൻ വിജയകുമാർ, ജയരാജ്, സജ്ഞയൻ, ബിനു, സജീവൻ, അനിൽകുമാർ, വിഷ്ണുബിജു, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.