തിരുവനന്തപുരം: വ്ലാത്താങ്കര ഫെറോന ദേവാലയത്തിലെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. അനിൽകുമാർ അറിയിച്ചു. ആഗസ്റ്റ് ആറുമുതൽ 22 വരെയാണ് തിരുനാൾ മഹോത്സവം. പള്ളിയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവ് ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറാം തീയതി കൊടിയേറ്റോടെ ആരംഭിക്കും. ഒാരോദിവസവും പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടക്കും. ആഗസ്റ്റ് ഒമ്പതുമുതൽ 13 വരെ ബൈബിൾ കൺവെൻഷൻ നടക്കും. ഉത്സവദിവസങ്ങളിൽ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് പ്രത്യേക സർവിസ് നടത്തും. മെഡിക്കൽ ടീമിെൻറ സേവനവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.