തിരുവനന്തപുരം: ഹോമിയോ കോളജ് സ്പെഷൽ റൂൾ ഭേദഗതിയിൽ അപാകതയെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ആരോപിച്ചു. ട്യൂട്ടർ പോസ്റ്റുകൾ നിർത്തലാക്കുകയും പ്രവേശനതസ്തികകൾ അസി. പ്രഫസർ/ലെക്ചറർ ആക്കുകയും മിനിമംയോഗ്യത പി.ജി ആക്കുകയും ചെയ്യുന്നതാണ് പ്രധാന ഭേദഗതി. പി.ജി നിലവിലുള്ള വിഷയങ്ങൾക്കുമാത്രം പ്രവേശനയോഗ്യത പി.ജി ആക്കുകയും മറ്റ് വിഷയങ്ങൾക്ക് ബി.ച്ച്.എം.എസ് ബിരുദം പ്രവേശന യോഗ്യതയാക്കുകയും വേണം. കൂടാതെ ഡിപ്പാർട്ട്മെൻറ് േക്വാട്ട ഉൾപ്പെടുത്തുകയും ചെയ്യണം. ഇതുസംബന്ധിച്ച് എസ്.ഇ.യു ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.