'തോട്ടംതൊഴിലാളികൾ സങ്കീർണപ്രശ്നങ്ങൾ നേരിടുന്നു'

പുനലൂർ: കർഷക തൊഴിലാളികളേക്കാൾ സങ്കീർണപ്രശ്നങ്ങൾ തോട്ടംതൊഴിലാളികൾ നേരിടുന്നതായി സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ. പുനലൂരിൽ കേരള പ്ലാേൻറഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബർ മേഖലയിലെ ദുരിതം അകറ്റാൻ ഇറക്കുമതി നയം കേന്ദ്ര സർക്കാർ തിരുത്തണം. ആക്രമിച്ച് സി.പി.എമ്മിനെ തകർക്കാമെന്ന് ആർ.എസ്.എസ്, ബി.ജെ.പി വ്യാമോഹം നടപ്പില്ല. മികച്ച ക്രമസമാധാനം നിലനിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാഗതസംഘം ചെയർമാൻ എസ്. ജയമോഹനൻ അധ്യക്ഷത വഹിച്ചു. കൺവീനർ എസ്. ബിജു, കേരള കർഷകസംഘം സംസ്ഥാന വൈസ്പ്രസിഡൻറ് ജോർജ് മാത്യു, നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ, പുനലൂർ സഹകരണ ബാങ്ക് ടൈറ്റസ് സെബാസ്റ്റ്യൻ, പി.എസ്. ചെറിയാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.