എൻ.എസ്​ ആശുപത്രിയിൽ കാരുണ്യാമൃതം പദ്ധതി തുടങ്ങി

കൊല്ലം: നിർധനരായ വൃക്കരോഗികൾക്ക് ഒരു വർഷക്കാലത്തേക്ക് പ്രതിദിനം സൗജന്യമായി ഓരോ ഡയാലിസിസ് നടത്തുന്ന കാരുണ്യാമൃതം പദ്ധതിക്ക് എൻ.എസ് സഹകരണ ആശുപത്രിയിൽ തുടക്കമായി. റോട്ടറി ക്ലബ് ക്വയിലോണിലേക്ക് സിറ്റിയുടെയും എൻ.എസ് സഹകരണ ആശുപത്രിയുടെയും ആഭിമുഖ്യത്തിലുള്ള പദ്ധതിയുടെ രണ്ടാംഘട്ടം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ് ആൻറണി ഫ്രാൻസിസ് ചികിത്സ സഹായം വിതരണം ചെയ്തു. റോട്ടറി അസി. ഗവർണർ ഷിബു രാഘവൻ, ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, സെക്രട്ടറി ഇൻചാർജ് പി. ഷിബു എന്നിവർ സംസാരിച്ചു. ആശുപത്രി വൈസ് പ്രസിഡൻറ് എ. മാധവൻപിള്ള സ്വാഗതവും ഡോ. വി. മനോജ് നന്ദിയും പറഞ്ഞു. അവഗണനക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും കരുനാഗപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തുടരുന്ന കര്‍ഷക അവഗണനകള്‍ക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ലാല്‍ വര്‍ഗീസ് കല്‍പകവാടി പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് നൽകാനും രണ്ടുലക്ഷം രൂപ വരെയുള്ള കര്‍ഷക കടം എഴുതിത്തള്ളാനും നടപടി വേണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് കാഞ്ഞിരവിള ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കൊട്ടാരം, മാരാരിത്തോട്ടം ജനാര്‍ദനന്‍പിള്ള, ജില്ല ഭാരവാഹികളായ മുനമ്പത്ത് ഷിഹാബ്, കയ്യാലത്തറ ഹരിദാസ്, എം. സൂര്യദേവന്‍, പ്രേംകുമാര്‍, ഷിജു കോശി വൈദ്യന്‍, ഇ. ജോണ്‍, മീര സാഹിബ്, അബ്ദുല്‍ അസീസ്, പുഷ്പാംഗദന്‍, സുഭാഷ് ചന്ദ്രബോസ്, പ്രയാര്‍ ഹരി, മദനന്‍പിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.