കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിക്ക് യാത്രയയപ്പ് ---------------------------------------------------------

കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന് സഹപ്രവര്‍ത്തകരും കുട്ടി െപാലീസും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. കുട്ടി പൊലീസ് സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഹൃദ്യമായ യാത്രയയപ്പ്. ത​െൻറ സമയത്ത് റിപ്പോര്‍ട്ടായ കേസുകളില്‍ 95 ശതമാനം കേസുകളിലെയും പ്രതികളെ പിടികൂടാനായതി​െൻറ അഭിമാനത്തോെടയാണ് ആലപ്പുഴയിലേക്ക് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. റൂറല്‍ പൊലീസി​െൻറ ഉപഹാരം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി സര്‍ജ്ജുപ്രസാദ് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അബ്ദുൽ റഷീദ്, ഡി.ഇ.ഒ ഷീല, ഡോ. എം.എം. ബഷീര്‍, ബേബി, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുന്നിക്കോട് വാഹനാപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കോന്നി ബാലികാസദനത്തിലെ അന്തേവാസികളായ വൈഷ്ണവി, വര്‍ഷ എന്നിവര്‍ക്ക് റൂറൽ പൊലീസും എസ്.പി.സിയും ചേര്‍ന്ന് സമാഹരിച്ച അഞ്ചു ലക്ഷം രൂപയും എസ്.പി കൈമാറി. - ഗർഭിണിെയ മടക്കി അയച്ച സംഭവം: വകുപ്പുതല അന്വേഷണം തുടങ്ങി കൊട്ടാരക്കര: പ്രസവ ചികിത്സക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയ പൂർണ ഗർഭിണിയെ മടക്കി അയക്കുകയും പിന്നീട് വീട്ടിൽ പ്രസവിക്കുകയും ചെയ്ത സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. യുവതിയുടെ ബന്ധുക്കൾ ആരോഗ്യവകുപ്പ് അധികൃതർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ചൊവ്വാഴ്ച പുലർച്ചെ പ്രസവസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് കൊട്ടാരക്കര ഉമ്മന്നൂർ പാറൻകോട് തുളസീമന്ദിരത്തിൽ രതീഷി​െൻറ ഭാര്യ ശ്രീലക്ഷ്മി (21) ഭർത്താവിനോടും ബന്ധുക്കൾക്കും ഒപ്പം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ യുവതിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും വേദനക്കുള്ള ഗുളിക എഴുതിനൽകി വീട്ടിലേക്ക് മടങ്ങാൻ നിർദേശിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ, അസഹനീയ വേദന അനുഭവപ്പെടുന്നതായി യുവതി അറിയിച്ചെങ്കിലും ആശുപത്രി അധികൃതർ നിർബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിൽ എത്തിയ യുവതി വൈകീട്ടോടെ പ്രസവിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കൾ യുവതിയെയും നവജാതശിശുവിനെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതേതുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും പൊലീസ് രംഗം ശാന്തമാക്കുകയും ചെയ്തു. യുവതിക്ക് മതിയായ ചികിത്സ നൽക്കാതെ മടക്കി അയച്ചതും ജീവനക്കാരുടെ അപമര്യാദയായ പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പരാതി നൽകിയത്. ബുധനാഴ്ച രാവിലെ അന്വേഷണത്തിനായി ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഒാഫിസർമാരായ ഡോ. മണികണ്ഠൻ, ഡോ. കൃഷ്ണവേണി, ഡി.പി.എച്ച്.എൻ ഉദ്യോഗസ്ഥ ലളിത എന്നിവർ ആശുപത്രിയിലെത്തി. ജീവനക്കാരുടെയും പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.