'റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ' ജില്ലതല ഉദ്​ഘാടനം

നിലമേൽ: കുട്ടികളെ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് നിലമേൽ എം.എം.എച്ച്.എസ്.എസിൽ മന്ത്രി കെ. രാജു നിർവഹിക്കും. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഒ.ആർ.സി യൂനിറ്റി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ നിർവഹിക്കും. സ്വാഗതസംഘം യോഗം പഞ്ചായത്ത് പ്രസിഡൻറ് എ.എം. റാഫി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. ഹാഷിം അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.